കമല്‍നാഥിന്‍റെ നാനോയും സിബലിന്‍റെ എന്‍ഫീല്‍ഡും

Chidambaram
263 കോടി രൂപയാണ് നഗരവികസന മന്ത്രി കമല്‍നാഥിന്‍റെ ആസ്തി. എങ്കിലെന്ത് കൊല്ലുന്ന ലാളിത്യമാണ് അങ്ങോരുടേത്. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറായ ടാറ്റ നാനോയും ഒരു അംബാസ്സഡര്‍ കാറുമാണ് അദ്ദേഹത്തിന് സ്വന്തമായുള്ളത്! ശരത് പവാറിന്‍റെ കാര്യത്തില്‍ ഇത്തരം കാപട്യമൊന്നും കാണാനില്ല. 12 കോടിയിലധികം ആസ്തിയുണ്ടെങ്കിലും ഒരു കാര്‍ പോലും ശരത്പവാറിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് മൂന്ന് കാറുകളാണുള്ളത്. ഫോര്‍ഡ് ഫിയസ്റ്റ, സ്കോഡ, ഫോക്സ്‍വാഗണ്‍. സ്കോഡയുടെയും ഫോക്സ്‍വാഗന്‍റെയും ഏത് കാറാണ് തന്‍റെ ഉടമസ്ഥതയിലുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന്‍റെ സ്കോഡ കാറിന്‍റെ വില 22 ലക്ഷം രൂപയാണ് കാണിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് അനുമാനിക്കാവുന്നത് സ്കോഡ ലോറയാണ് ചിദംബരത്തിന്‍റെ പക്കലുള്ളതെന്നാണ്. ചിദംബരത്തിന് ഒരു സൈക്കിളും സ്വന്തമായുണ്ട്.

ടെലികോം മന്ത്രി കപില്‍ സിബലിന്‍റെ പക്കല്‍ ഒരു ടൊയോട്ട കൊറൊളയുണ്ട്. ഹ്യൂണ്ടായ് സൊനാറ്റ സെഡാന്‍, മാരുതി സുസുക്കി ജീപ്പ്, റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് എന്നിവയും സിബലിന്‍റെ പക്കലുണ്ട്.

വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ സ്വന്തമാക്കിയിരിക്കുന്നത് മിത്സുബുഷി ലാന്‍സറും ഹ്യൂണ്ടായ് സൊനാറ്റയുമാണ്. നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന് ഒരു മഹീന്ദ്ര ജീപ്പും ടൊയോട്ട ഇന്നോവയുമുണ്ട്.

More from DriveSpark

Article Published On: Wednesday, September 14, 2011, 18:38 [IST]
English summary
Recent disclosures of their property has revealed some interesting facts. Some of the ministers in the Indian cabinet own some plush cars and bikes while some cling on the cars that is mostly owned by the common man.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X