സണ്ണി വെറും 5.78 ലക്ഷത്തിന്!

Sunny
നിസ്സാന്‍ സണ്ണിയുടെ പെട്രോള്‍ മോഡല്‍ ശരിക്കും ഞെട്ടിച്ചു. വിപണിയില്‍ ഇന്ന് 3.30-ന് ലോഞ്ച് ചെയ്ത സണ്ണിയുടെ വില വെറും 5.78 ലക്ഷം രൂപ! അതായത് ഒരു ചെറുഹാച്ച്ബാക്കിന്‍റെ എന്‍ഡ് വേരിയന്‍റിന്‍റെ നിരക്കില്‍ മിഡ്‍സൈസ് സെഡാന്‍ സ്വന്തമാക്കാം എന്ന്. മിഡ്‍സൈസ് സെഡാന്‍ സെഗ്മെന്‍റില്‍ ഇന്ത്യന്‍ വിപണിയിലെ മറ്റ് താരങ്ങളുടെ ബേസ് പതിപ്പ് വില തുടങ്ങുന്നതു തന്നെ 7 ലക്ഷത്തിലാണ്. സണ്ണിയുടെ കാര്യത്തിലും 7 മുതല്‍ 9 ലക്ഷം വരെയാണ് വില പ്രതീക്ഷിച്ചിരുന്നത്.

വിലക്കുറവ് എന്നതിനര്‍ഥം വിട്ടുവീഴ്ച എന്നതല്ല സണ്ണിക്ക്. പവര്‍സ്റ്റിയരിംഗ്, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്സ്, എബിഎസ് വിത് ഇബിഡി എന്നീ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ പതിപ്പിലുമുണ്ട്. മൊത്തം മൂന്ന് പതിപ്പാണ് വിപണിയില്‍ എത്തിച്ചിട്ടുള്ളത്.

ഒരു മാസം മുമ്പാണ് സണ്ണി വിപണിയില്‍ അവതരിപ്പിക്കപ്പെട്ടത്. ഹ്യൂണ്ടായ് ഫ്ലൂയിഡിക് വെര്‍ണ, ഫോര്‍ഡ് ഫിയസ്റ്റ, ഹോണ്ട സിറ്റി, മാരുതി എസ് എക്സ് ഫോര്‍, ഫിയറ്റ് ലിനിയ എന്നീ മധ്യനിര സെഡാനുകലുടെ ലോകത്ത് സണ്ണിക്ക് അത്ഭുതങ്ങള്‍ തീര്‍ക്കാന്‍ സാധിച്ചേക്കും എന്നതാണ് വിലനിലവാരത്തില്‍ നിന്ന് മനസ്സിലാക്കാവുന്നത്. ഡീസല്‍ പതിപ്പുകൂടി അടുത്തുതന്നെ വിപണിയിലെത്തുന്നതോടെ നിലവിലെ വിപണി സാഹചര്യം അനുകൂലമാക്കാന്‍ സണ്ണിക്ക് കഴിയും.

അടുത്ത താളില്‍
സണ്ണിയെക്കുറിച്ച് കൂടുതല്‍

More from DriveSpark

Article Published On: Tuesday, September 20, 2011, 17:09 [IST]
English summary
Nissan India has launched the new Sunny sedan at Mumbai and priced at 5.78 lakhs for the lowest end model XE. The new Nissan Sunny was previously unveiled a month ago.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X