രക്ഷ കെട്ടിയ സണ്ണി

Sunny
ചെന്നൈയിലെ ഒറഗഡം പ്ലാന്‍റിലാണ് സണ്ണിയുടെ ജീവിതം കരുപ്പിടിപ്പിക്കുന്നത്. ഈ പ്ലാന്‍റില്‍ കരുപ്പിടിപ്പിക്കുന്ന സണ്ണിജീവിതങ്ങള്‍ ഇന്ത്യയിലും വിദേശത്തും വിറ്റഴിക്കും. കയറ്റുമതി എന്നത് ഇന്ത്യയില്‍ നിസ്സാനെ സംബന്ധിച്ച് പ്രധാന കാര്യമാണ്. ഇതേ പ്ലാന്‍റില്‍ നിര്‍മിക്കുന്ന മൈക്ര ഹാച്ച്ബാക്ക് 80 ശതമാനവും കയറ്റ് അയയ്ക്കുകയാണ് ചെയ്യുന്നത്.

മൂന്ന് പതിപ്പുകളാണ് സണ്ണി സെഡാനിനുള്ളത്. എക്സ് ഇ എന്ന ബേസ് പതിപ്പിന് വില 5.78 ലക്ഷം രൂപ. എക്സ് എല്‍ പതിപ്പിന്‍റെ വില 6.68 ലക്ഷം രൂപ. എക്സ് വി എന്ന എന്‍ഡ് വേരിയന്‍റിന്‍റെ വില 7.68 ലക്ഷം രൂപ.

എല്‍ജിന്‍ ഡിസ്‍പ്ലേസ്മെന്‍റ് 1597 സിസിയാണ്. പരമാവധി കുതിരശേഷി 6000 ആര്‍പിഎമ്മില്‍ 110. ടോര്‍ക്ക് 4000 ആര്‍ പി എമ്മില്‍ 148 എന്‍ എം.

ഇ എക്സ് പതിപ്പിന്‍റെ ഇന്‍റീരിയര്‍ നിറം കറുപ്പാണ്. എക്സ് എല്‍ പതിപ്പ് പ്ലാക്, ബീജ് എന്നീ നിറങ്ങളിലും ലഭിക്കും. ആഡംബര പതിപ്പിന് ബീജ് നിറം മാത്രമേയുള്ളൂ.

ഡ്രൈവര്‍ സീറ്റ് അഡ്ജസ്റ്റ്മെന്‍റ്, റിയര്‍ ആംറെസ്റ്റ്, ഫ്രണ്ട് കപ് ഹോള്‍ഡറുകള്‍, ഫൂട്ട് ഓപ്പറേറ്റഡ് പാര്‍ക്കിംഗ് ബ്രേക് എന്നിവ ഉള്ളിലെ പ്രധാന ക്രമീകരണങ്ങളാണ്.

സുരക്ഷാ സവിശേഷതകളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല സണ്ണി. എ ബി എസ് വിത് ഇബിഡി, സി എസ് ആര്‍ ഹാലജന്‍ ഹെഡ്‍ലാമ്പുകള്‍, ഇംപാക്ട് അബ്‍സോര്‍ബിംഗ് ബോഡി (അപകടസമയങ്ങളില്‍ ആഘാതം കുറയ്ക്കുന്നതിന്) എന്നിവ എല്ലാ പതിപ്പുകളിലും അടങ്ങിയിരിക്കുന്നു.

സിഗ്നല്‍ ലാമ്പോടു കൂടിയ സൈഡ് മിററുകള്‍, ഇലക്ട്രിക് ഫോള്‍ഡബ്ള്‍ ഡോര്‍ മിററുകള്‍, പവര്‍ വിന്‍ഡോകള്‍, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍ എന്നിവ എക്സ്റ്റീരിയര്‍ സവിശേഷതകള്‍.

More from DriveSpark

Article Published On: Tuesday, September 20, 2011, 17:49 [IST]
English summary
Nissan India has launched the new Sunny sedan at Mumbai Here is the specifications of the new sedan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X