രാഹുല്‍ ദ്രാവിഡും ടക്സണും

ഇന്ത്യന്‍ ടീമിലെ നിശബ്ദനായ സിങ്കം രാഹുല്‍ ദ്രാവിഡ് ഹ്യൂണ്ടായ് ടക്സണ്‍ എസ് യു വിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ടക്സണ്‍ ലഭ്യമല്ല. ബി എം ഡബ്ലിയു, ഫെരാരി എന്നെല്ലാം മറ്റ് താരങ്ങള്‍ തെരഞ്ഞുനടക്കുമ്പോള്‍ ദ്രാവിഡ് തന്‍റെ കാര്‍ തെരഞ്ഞെടുപ്പിലും സ്വതസിദ്ധമായ മിതത്വം പുലര്‍ത്തി. ഡ്രൈവിംഗ് സുഖവും യാത്രാസുഖവും പകര്‍ന്നു നല്‍കുന്ന എസ് യു വിയാണ് ടക്സണ്‍.
ടക്സണ്‍ ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പാണ് ദ്രാവിഡിന്‍റെ പക്കലുള്ളത്. ഡീസല്‍, ഗ്യാസോലിന്‍ പതിപ്പുകള്‍ ലഭ്യമാണ്. ഡീസല്‍ പതിപ്പിന്‍റെ എന്‍ജിന്‍ ഡിസ്‍പ്ലേസ്മെന്‍റ് 1995. കുതിരശക്തി 4000 ആര്‍പിഎമ്മില്‍ 174. ടോര്‍ക്ക് 382 എന്‍ എം. കേവലം 10 സെക്കന്‍ഡുകള്‍ക്കുള്ളില്‍ 100 കിമി വേഗത പിടിക്കാന്‍ സാധിക്കും ടക്സണിന്.


Click it and Unblock the Notifications








