ധോണിയുടെ ഹമ്മര്‍

Posted By:

Next »

« Previous

Hummer H2
മഹേന്ദ്രസിംഗ് ധോണി വാഹനങ്ങളെ അതിയായി ഇഷ്ടപ്പെടുന്നു. കളിയില്ലാത്ത സമയങ്ങളില്‍, തന്‍റെ ഗാരേജ് എങ്ങനെ വാഹനങ്ങള്‍ കൊണ്ട് നിറയ്ക്കാം എന്നാലോചിച്ചാണ് ധോണി സമയം പോക്കുന്നത്. എന്തൊരാലോചന അല്ലേ?

ടൊയോട്ട കൊറോള, കസ്റ്റമൈസ് ചെയ്ത ഒരു ഓപ്പണ്‍ ടോപ്പ്ഡ് സ്കോര്‍പിയോ, മിത്സുബുഷി പജീറോ, പര്‍ലി ഡേവിസണ്‍, യമഹ 650 സ്പോര്‍ട്സ് ബൈക്ക്, കാവസാക്കി നിഞ്ജ എന്നിങ്ങനെ ഗാരേജില്‍ വണ്ടികളുടെ ഒരു തല്ലാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം വാഹനങ്ങള്‍ സ്വന്തമായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് ധോണി.

ധോണിയുടെ കാറുകളിലെ താരം 2009 എഛ്2 ഹമ്മര്‍ തന്നെയാണ്. ഒരു കോടി രൂപയാണ് ഇവന്‍റെ വില. മൂന്നു നിരകളിലായി സീറ്റുകളുണ്ട് ഈ ഹമ്മറിന്. ഹാന്‍ഡ്സ് ഫ്രീ ഫോണ്‍ ഓപ്പറേഷന്‍ സാധ്യമാക്കുന്ന ബ്ലൂടൂത്ത് കണക്ടിവിറ്റിയുമുണ്ട്. റിയല്‍ടൈം ട്രാഫിക് ഫിച്ചറോടുകൂടിയ സാറ്റലൈറ്റ് റേഡിയോ, 20 ഇഞ്ച് ബ്ലാക് ക്രോം വീലുകള്‍ എന്നിവ ഈ എഛ്2 ഹമ്മറിന്‍റെ പ്രത്യേകതകളാണ്

ഓഫ് റോഡ് പ്രകടനത്തിന്‍റെ അങ്ങേയറ്റം എന്ന വിശേഷണത്തോടെയാണ് 2009 ഹമ്മര്‍ മോഡല്‍ പുറത്തിറങ്ങിയത്. ഹമ്മറിന്‍റെ തന്നെ മറ്റൊരു മോഡലിനോടും താരതമ്യപ്പെടുത്താനാവാത്ത വിധം ഉയര്‍ന്ന സവിശേഷതകളോടെയാണ് ഇവന്‍ വിപണിയിലെത്തിയത്.

393 കുതിരശക്തിയാണ് എന്‍ജിന്‍ ശേഷി. ഹൈഡ്രമാറ്റിക് 6എല്‍80 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിന്‍ ശേഷി ചക്രങ്ങളിലേക്ക് പകരുന്നു.

Next »

« Previous

English summary
Indian cricketers are very passionate about cars. Many of them are having huge collection of cars. Here is a review.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark