28KM മൈലേജുമായി വന്ന് ഇന്നോവയെ മലര്‍ത്തിയടിച്ച് ടൊയോട്ടയുടെ പുതിയ രാജാവ്! 4 മാസത്തിനിടെ രണ്ടാം തവണ

ഇന്ത്യന്‍ വാഹന വിപണിയില്‍ ടൊയോട്ടയെന്ന ബ്രാന്‍ഡിന്റെ പര്യായമായി വര്‍ഷങ്ങളോളം വാണ ഇന്നോവയെ (Toyota Innova) വെല്ലുവിളിച്ചുകൊണ്ട് വില്‍പ്പന ചാര്‍ട്ടുകളില്‍ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ (Toyota Urban Cruiser Hyryder) മുന്നേറ്റം. 2026 ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകള്‍ പുറത്ത് വന്നപ്പോള്‍, ടൊയോട്ടയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലായി ഹൈറൈഡര്‍ മാറി. നാല് മാസത്തിനിടെ രണ്ടാം തവണയാണ് ഹൈറൈഡര്‍ എസ്‌യുവി ഇന്നോവയെ മറികടന്നത് എന്നതാണ് ശ്രദ്ധേയം. ഓട്ടോപണ്ഡിറ്റ്‌സ് പങ്കുവെച്ച വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ മാസം 9,359 യൂണിറ്റ് ഹൈറൈഡര്‍ എസ്‌യുവികളാണ് ജാപ്പനീസ് ബ്രാന്‍ഡ് വിറ്റഴിച്ചത്.

2025 ഫെബ്രുവരിയിലെ 4,314 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 117 ശതമാനത്തിന്റെ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേസമയം, ഇന്നോവ ഹൈക്രോസ്, ക്രിസ്റ്റ മോഡലുകള്‍ ചേര്‍ന്ന് 8,703 പുതിയ ഉപഭോക്താക്കളെയാണ് ടൊയോട്ടക്ക് നേടിക്കൊടുത്തത്. 2025 ഫെബ്രുവരിയില്‍ വിറ്റ 8449 യൂണിറ്റിനെ അപേക്ഷിച്ച് പ്രീമിയം എംപിവി 3 ശതമാനത്തിന്റെ നേരിയ വളര്‍ച്ച കൈവരിച്ചു. ടൊയോട്ടയുടെ മൊത്തം വില്‍പനയുടെ 30 ശതമാനവും ഇപ്പോള്‍ ഹൈറൈഡറിന്റെ സംഭാവനയാണ്.

toyota hyryder side

ഫെബ്രുവരിയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടിയില്‍ ഹൈറൈഡര്‍ 20-ാം സ്ഥാനത്തും ഇന്നോവ 22-ാം സ്ഥാനത്തുമാണ്. സാമ്പത്തിക വര്‍ഷത്തെ മൊത്തം കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്നോവ തന്നെയാണ് ഇപ്പോഴും മുന്നില്‍. 2025 ഏപ്രില്‍ മുതല്‍ 2026 ഫെബ്രുവരി വരെ 1,02,030 ഇന്നോവകള്‍ വിറ്റഴിച്ചു. എന്നാല്‍ ഹൈറൈഡര്‍ 89,684 യൂണിറ്റുകളുമായി പ്രീമിയം എംപിവിക്ക് പിന്നിലാണ്.

വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി ജനുവരി അവസാനം അവതരിപ്പിച്ച 'ടെക് പാക്കേജ്' ഫെബ്രുവരിയിലെ കണക്കുകളില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് വേണം മനസിലാക്കാന്‍. 29,499 രൂപ അധികം മുടക്കിയാലാണ് അത്യാധുനിക സേഫ്റ്റി കിറ്റുകളും പ്രീമിയം ഫീച്ചറുകളും ഉള്‍പ്പെടുന്ന ടെക് പാക്കേജ് ലഭ്യമാകുക. ഇത്തരം തന്ത്രപരമായ നീക്കങ്ങളാണ് ഇന്നോവയെ പോലെ ഒരു മഹാമേരുവിനെ ഓവര്‍ടേക്ക് ചെയ്ത് കുതിക്കാന്‍ ഹൈറൈഡറിനെ സഹായിച്ചത്.

toyota innova hycross

ഹൈറൈഡറിന്റെ ഏറ്റവും വലിയ കരുത്ത് അതിന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിനാണ്. ലിറ്ററിന് 27.97 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്ന ഈ സാങ്കേതികവിദ്യ ഡീസല്‍ എഞ്ചിനുകളുടെ വിടവ് നികത്തുന്നു. സ്‌ട്രോംഗ് ഹൈബ്രിഡ്, പെട്രോള്‍ പതിപ്പുകള്‍ക്ക് പുറമെ ഹൈറൈഡറിന്റെ സിഎന്‍ജി പതിപ്പും വിപണിയിലുണ്ട്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ക്ക് പുറമെ ഓള്‍ വീല്‍ ഡ്രൈവ് സൗകര്യവും ഈ എസ്‌യുവിയില്‍ ലഭ്യമാണ്.

നിലവില്‍ 13 വേരിയന്റുകളില്‍ ലഭ്യമാകുന്ന ഹൈറൈഡറിന്റെ പ്രാരംഭ വില 10.99 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. ടോപ് എന്‍ഡ് വേരിയന്റിന്റെ വില 19.99 ലക്ഷം രൂപയാണ്. എക്‌സ്-ഷോറൂം വിലകളാണ് ഇത്. ഹുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, കിയ സെല്‍റ്റോസ് തുടങ്ങിയ വമ്പന്‍മാരോടാണ് ഹൈറൈഡര്‍ മത്സരിക്കുന്നത്.

toyota hyryder interior

ഹൈബ്രിഡ് എഞ്ചിന്‍ നല്‍കുന്ന ഉയര്‍ന്ന ഇന്ധനക്ഷമതയും ടൊയോട്ടയുടെ വിശ്വാസ്യതയുമാണ് ഉപഭോക്താക്കളെ ഈ വാഹനത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നത്. പ്രത്യേകിച്ച് പെട്രോള്‍, ഇലക്ട്രിക് വാഹനങ്ങള്‍ തമ്മിലുള്ള വിടവ് നികത്താന്‍ ഹൈറൈഡറിന്റെ ഹൈബ്രിഡ് സാങ്കേതികവിദ്യയ്ക്ക് സാധിക്കുന്നുണ്ട്. മൊത്തത്തില്‍, ടൊയോട്ടയുടെ വില്‍പ്പനയില്‍ വിപ്ലവകരമായ മാറ്റമാണ് ഹൈറൈഡര്‍ കൊണ്ടുവരുന്നത്.

ഇന്നോവയുടെ സ്‌പേസും പ്രൗഢിയും ഇഷ്ടപ്പെടുന്നവര്‍ പോലും മൈലേജും ആധുനിക സൗകര്യങ്ങളും നോക്കി ഹൈറൈഡറിലേക്ക് മാറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വരും മാസങ്ങളിലും ഹൈറൈഡര്‍ ഈ മുന്നേറ്റം തുടരുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്നോവയെ പോലെ ഒരു ഐതിഹാസിക മോഡലിനെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രം പുറത്തിറങ്ങിയ ഹൈറൈഡര്‍ തോല്‍പ്പിച്ചത് വിപണിയില്‍ എസ്‌യുവികള്‍ക്കുള്ള ഡിമാന്‍ഡ് കൂടിയാണ് എടുത്ത് കാണിക്കുന്നത്.

More from DriveSpark

Article Published On: Sunday, March 8, 2026, 11:03 [IST]
English summary
Toyota hyryder surpasses innova to become brands best seller february 2026 report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X