നല്ല റീസെയിൽ വാല്യു, 31 KM മൈലേജ്; പോയമാസം മാരുതിയുടെ ഏറ്റവും നല്ല ഹാച്ച്ബാക്ക് വാങ്ങിയത് 14,632 പേർ
താങ്ങാനാവുന്ന വില, മികച്ച പെർഫോമൻസ്, കിടിലൻ മൈലേജ്, നല്ല റീസെയിൽ വാല്യൂ, മോഡേൺ ഫീച്ചറുകൾ എന്നിവയെല്ലാം ഒത്തിണങ്ങിയ ഇന്ത്യക്കാരുടെ ഇഷ്‌ട വാഹനമാണ് മാരുതി സുസുക്കി ബലേനോ (Maruti Suzuki Baleno). വർഷങ്ങൾക്ക് മുമ്പേ വിപണിയിലെത്തിയതാണെങ്കിലും ഇന്നും മികച്ച രീതിയിൽ വിറ്റഴിയുന്ന കാറുകളിൽ ഒന്നായി വിലസാൻ ഈ മിടുക്കന് സാധിക്കുന്നുണ്ട്. 2026 ഫെബ്രുവരി മാസത്തിലും ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങുന്ന കാറുകളുടെ പട്ടികയിൽ ബലേനോയുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപ്പന ചെറുതായൊന്ന് കുറഞ്ഞുവെങ്കിലും കഴിഞ്ഞ 28 ദിവസത്തിൽ കരുത്തുകാട്ടാൻ ഹാച്ചബാക്കിനായി.
2026 ഫെബ്രുവരിയിൽ മാരുതി സുസുക്കി ബലേനോ വാങ്ങിക്കൊണ്ട് പോയത് 14,632 പേരാണ്. കഴിഞ്ഞ വർഷം ഇതേമാസം 15,480 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. വാർഷിക വിൽപ്പനയിൽ ചെറിയ ഇടിവുണ്ടെങ്കിലും വരുന്ന മാസങ്ങളിൽ ഇത് മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ. ഈ മാസത്തെ ടോപ്പ് 10 കാറുകളുടെ പട്ടികയിൽ പത്താംസ്ഥാനത്താണ് ബലേനോ ഫിനിഷ് ചെയ്‌തത്.

പ്രീമിയം ഹാച്ച്ബാക്ക് വിപണിയിൽ ഹ്യുണ്ടായി i20, ടൊയോട്ട ഗ്ലാൻസ, ടാറ്റ ആൾട്രോസ് എന്നിവയേക്കാൾ കൂടുതൽ കച്ചോടവും ബലേനോയ്ക്ക് നേടാനാവുന്നുണ്ട്. എസ്‌യുവികൾക്ക് ഏറിവരുന്ന ഡിമാൻഡും ഹാച്ച്ബാക്ക് മോഡലായ ബലേനോയെ ബാധിച്ചിട്ടുണ്ടെന്നത് സത്യമാണെങ്കിലും വിൽപ്പനയിൽ ഇതുവരെ തുടർച്ചയായി നഷ്‌ടം സംഭവിക്കുന്നില്ലെന്നത് മാരുതിയെ സംബന്ധിച്ച് ആശ്വാസകരമാണ്. അടുത്തിടെ ജിഎസ്ടി ആനുകൂല്യം ലഭിച്ചത് കാറിന് വലിയ നേട്ടമായിരുന്നു.
നിലവിൽ 6.60 ലക്ഷം മുതൽ 10.30 ലക്ഷം രൂപ വരെയാണ് മാരുതി ബലേനോയ്ക്ക് വരുന്ന എക്,സ്ഷോറൂം വില. മുകളിൽ പറഞ്ഞതുപോലെ കിടിലൻ മൈലേജ്, ഉഗ്രൻ പെർഫോമൻസ്, കുറഞ്ഞ മെയിന്റനെൻസ്, നല്ല ഇന്റീരിയർ സ്പേസ്, താങ്ങാനാവുന്ന വില അങ്ങനെ ഒരുപാട് കാര്യങ്ങൾ ഒന്നിച്ച് കിട്ടുന്ന മിടുക്കൻ ഫാമിലി ഹാച്ച്ബാക്കാണിത്. സേഫ്റ്റിയിൽ പോലും മിടുക്കനാണെന്ന് അടുത്തിടെ തെളിയിക്കുകയും ചെയ്‌തിട്ടുണ്ട്.

ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് ലഭിച്ചിട്ടുള്ള മാരുതി സുസുക്കി ബലേനോയിൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡി ഉള്ള എബിഎസ്, 40-ലധികം സ്മാർട്ട് ഫീച്ചറുകളുള്ള സുസുക്കി കണക്ട് ടെലിമാറ്റിക്സ് എന്നിവ പോലുള്ള മികച്ച സുരക്ഷാ സന്നാഹങ്ങളാണ് കമ്പനി കുത്തിനിറച്ചിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യമെടുത്താലും കൊടുക്കുന്ന പൈസയ്ക്ക് കിട്ടാവുന്ന എല്ലാ നല്ല സവിശേഷതകളും കാറിൽ ലഭ്യവുമാണ്.
അതായത് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ആമസോൺ അലക്‌സ സപ്പോർട്ട്, വോയ്‌സ് കമാൻഡ് സപ്പോർട്ട്, സുസുക്കി കണക്റ്റഡ് കാർ ടെക്, ആർക്കമീസ് സറൗണ്ട് സൗണ്ട് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD), ഓട്ടോ ഡിമ്മിംഗ് IRVM, ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് അഡ്ജസ്റ്റ്‌മെന്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നീ മോഡേൺ ഫീച്ചറുകളെല്ലാം ബലേനോയിൽ ഒരുക്കിയിട്ടുണ്ട്.

കൂടാതെ കീലെസ് എൻട്രി ആൻഡ് ഗോ, ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നീ ആധുനിക ഫീച്ചറുകളുടെ പിൻബലവും മാരുതിയുടെ ഫാമിലി കാറിനുണ്ട്. 1.2 ലിറ്റർ 4-സിലിണ്ടർ ഡ്യുവൽജെറ്റ് K12N പെട്രോൾ എഞ്ചിനാണ് ഹാച്ച്ബാക്കിൻ്റെ ഹൃദയം. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായി ജോടിയാക്കിയിരിക്കുന്ന മോഡലിന് 90 bhp പവറിൽ 113 Nm torque വരെ നൽകാനാവും.
പെട്രോളിന് പുറമെ സിഎൻജി ബൈ-ഫ്യുവൽ സംവിധാനവും ബലേനോയ്ക്ക് കരുത്തായുണ്ട്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ സാധാരണ കാണുന്നത് പോലെ പെർഫോമൻസിൽ ചെറിയ കുറവുണ്ടാവുമെങ്കിലും കിലോഗ്രാമിന് 30.61 കിലോമീറ്റർ മൈലേജ് പ്രീമിയം ഹാച്ച്ബാക്കിന് നൽകാനാവുമെന്നതാണ് ഹൈലൈറ്റ്. പെട്രോൾ വാങ്ങുന്നവർക്കും ഒരിക്കലും നിരാശപ്പെടേണ്ട് വരില്ല കേട്ടോ. ബലേനോ മാനുവൽ മോഡലുകൾക്ക് 22.35 കിലോമീറ്ററും എഎംടിക്ക് 22.94 കിലോമീറ്റർ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്.


Click it and Unblock the Notifications








