സുസുക്കിയുടെ ചെറുകാര്‍ സാമ്രാജ്യം

ഗതികേടിന്‍റെ കാലത്തെ ഒരു പരീക്ഷണമെന്ന നിലയില്‍ കുറഞ്ഞ ശേഷിയുള്ള കാറുകള്‍ മികച്ചവ തന്നെയായിരുന്നു. ചെറിയ ചരക്കുനീക്കങ്ങള്‍ക്കും മറ്റും അവ ഉപകരിച്ചു. എന്നാല്‍ അധികകാലം ഇത്തരം വാഹനങ്ങളെ ആശ്രയിക്കാന്‍ കഴിയില്ലായിരുന്നു. അങ്ങനെയാണ് 1955-ല്‍ സുസുലൈറ്റ് (സുസുക്കി ചെറുകാറുകള്‍ 1955-1969 കാലഘട്ടങ്ങളില്‍ അറിയപ്പെട്ടത് ഈ ബ്രാന്‍ഡ് നാമത്തിലാണ്) കാറുകളും ഫുജി ഹെവി ഇന്‍ഡസ്ട്രീസിന്‍റെ സുബാരു 360 സിസി ചെറുകാറുകളുമെല്ലാം ഇറങ്ങുന്നത്. വലിയ വിട്ടുവീഴ്ചകള്‍ ചെയ്യാതെ, കാര്‍ എന്നു ധൈര്യപൂര്‍വം വിളിക്കാവുന്ന ഈ 360 സിസി കാറുകളാണ് ഇന്ന് ലോകവിപണികളില്‍ ഇറങ്ങുന്ന സുസുക്കി ചെറുകാറുകളുടെ മുത്തശ്ശി.
സുസുക്കിയുടെ ചെറുകാര്‍ സാമ്രാജ്യം പണി തീര്‍ത്തത് ഒറ്റ രാത്രികൊണ്ടല്ല. നമ്മുടെ മാരുതി 800-ഉം എ-സ്റ്റാറും ആള്‍ട്ടോയുമെല്ലാം വിപണിയില്‍ വിജയഗാഥകള്‍ തീര്‍ക്കുന്നത് വെറും വിപണി തന്ത്രങ്ങളുടെ മാത്രം പിന്‍ബലത്തിലല്ല. ലോകയുദ്ധം നല്‍കിയ കെടുതികളെ കഠിനാദ്ധ്വാനം കൊണ്ട് അതിജീവിച്ച ഒരു ജനതയുടെ വീറിന്‍റെ കൂടി പിന്‍ബലത്തിലാണ്.
സുസുക്കിയുടെ ചെറുകാറുകള്‍ ലോകത്തെമ്പാടുമുള്ള വിപണികളില്‍ വിറ്റഴിക്കുന്നുണ്ട്. വിവിധ തദ്ദേശ കമ്പനികളുമായി ചേര്‍ന്നും അല്ലാതെയുമുള്ള വിപണി നീക്കങ്ങളില്‍ പല പേരുകളില്‍ ഒരേ ഉല്‍പന്നം അറിയപ്പെടുന്നു. ഒരു വിപണിയില്‍ ഒരു മോഡലിന് ഉപയോഗിക്കുന്ന പേര് മറ്റൊരു വിപണിയില്‍ മറ്റൊരു മോഡലിന് ഉപയോഗിക്കുന്നു. ഇത്തരം കൗതുകം നിറഞ്ഞ വസ്തുതകളിലേക്കുള്ള ഒരന്വേഷണമാണ് അടുത്ത താളില്‍.


Click it and Unblock the Notifications








