പലജനത പല ദേശഭാഷകള്‍

സുസുക്കി ആള്‍ട്ടോയുടെ വിവിധ രൂപങ്ങള്‍ ലോകത്തിന്‍റെ വിവിധ വിപണികളില്‍ അതാത് ദേശത്തിന്‍റെ ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ പ്രത്യേകതകള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തി വില്‍പന നടത്തുന്നുണ്ട്.
മാരുതി സെര്‍വോ എന്ന ഇന്ത്യന്‍ അവതാരപ്പിറവിയെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. യഥാര്‍ഥത്തില്‍ നാനോയുടെ വിപണിയാണ് സെര്‍വോ ലക്ഷ്യം വെക്കുന്നത്. 660 സിസി കെ 6എ ഡി ഒ എഛ് സി എന്‍ജിനാണ് ഇതിനുള്ളത്. സുസുക്കി സെര്‍വോ മോഡ് എന്ന പേരില്‍ ഇയാള്‍ യൂറോപ്യന്‍ വിപണികളില്‍ ഇന്നുണ്ട്. 2002 വരെ ആള്‍ട്ടോ എന്ന പേരില്‍ യൂറോപ്യന്‍ വിപണിയിലുണ്ടായിരുന്ന കാറിനെ ചില മാറ്റങ്ങളോടെ പുതുക്കുകയായിരുന്നു സെര്‍വോ.
പോളണ്ട്, റുമേനിയ, ഉസ്ബെക്കിസ്താന്‍ എന്നിവിടങ്ങളില്‍ ദെയ്‍വൂ ടികോ എന്ന പേരില്‍ ആള്‍ട്ടോയുണ്ട്. സുസുക്കി ആള്‍ട്ടോ തന്നെയാണ് പാകിസ്താനില്‍ സുസുക്കി മെഹ്റാന്‍ എന്ന പേരില്‍ സ്നാനപ്പെട്ടിരിക്കുന്നത്. ഇത് നമ്മുടെ മാരുതി 800 തന്നെയാണെന്നും അറിയുക!
സുസുക്കി ഹാച്ച് എന്നും നിസ്സാന്‍ പിക്സോ എന്നും മാരുതി 800 എന്നുമെല്ലാം കാലാകാലങ്ങളില്‍, ദേശാന്തരങ്ങളില്‍ ആള്‍ട്ടോ അറിയപ്പെട്ടിട്ടുണ്ട്. വിവിധ ദേശങ്ങളുടെ ചെറുകാര്‍ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുക എന്ന ഉദ്ദേശ്യം മാത്രമാണ് ആള്‍ട്ടോ എന്ന വാക്കിന് അര്‍ത്ഥം കല്‍പിക്കേണ്ടത്. എന്‍ജിന്‍ ശേഷിയും പലപ്പോഴും ലേ ഔട്ട് തന്നെയും മാറിമറിയുന്നതായി കാണാം. ഈ ശാരീരിക വഴക്കം തന്നെയാണ് ചെറുകാര്‍ വിപണിയില്‍ സുസുക്കിയെ രാജാവാക്കി നിലനിര്‍ത്തുന്നതും.
ആദ്യതാളില്‍
സുസുക്കിയുടെ ചെറുകാര്‍ സാമ്രാജ്യം


Click it and Unblock the Notifications








