മാരുതി വില്‍പനയില്‍ വന്‍ ഇടിവ്

മനെസര്‍ പ്ലാന്‍റിലെ സമരം തന്നെയാണ് വില്‍പന ഇടിവിന്‍റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കമ്പനിയുടെ ഏറ്റവമധികം വില്‍പനയുള്ള സ്വിഫ്റ്റിന്‍റെ വില്‍പനയും കുറഞ്ഞിട്ടുണ്ട്. സ്വിഫ്റ്റ്, ഡിസൈര്‍, എ സ്റ്റാര്‍, എസ് എക്സ് ഫോര്‍ എന്നീ മോഡലുകളാണ് മനെസര്‍ പ്ലാന്‍റില്‍ നിര്‍മിക്കുന്നത്.
ആഭ്യന്തര വില്‍പന 17.2 (കഴിഞ്ഞ മാസം 78,816 യൂണിറ്റുകള്‍ - കഴിഞ്ഞ വര്‍ഷം ഇതെ സമയം 95,148 യൂണിറ്റുകള്‍) ശതമാനമായാണ് കുറഞ്ഞിട്ടുള്ളത്. കയറ്റുമതിയില്‍ കനത്ത ഇടിവാണ് കഴിഞ്ഞ മാസം സംഭവിച്ചത്. 47.5 ശതമാനം (കഴിഞ്ഞ മാസം 6,749 യൂണിറ്റുകള്‍ - കഴിഞ്ഞ വര്‍ഷം ഇതേ സമയം 12,858 യൂണിറ്റുകള്‍) കണ്ടാണ് കുറവ് വന്നിരിക്കുന്നത്. മാരുതി സുസുക്കിയുടെ ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന മോഡല്‍ എ സ്റ്റാര്‍ ആണ്. ഈ കാര്‍ ഉല്‍പാദിപ്പിക്കുന്നത് മനസെര്‍പ്ലാന്‍റിലും.
മിനി ഹാച്ച്ബാക്ക് സെഗ്മെന്‍റില്‍ 23.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോംപാക്ട് ഹാച്ച്ബാക്ക് വിഭാഗത്തില്‍ 9.3 ശതമാനം ഇടിവ് രേഖപ്പെടുത്തി.
കോംപാക്ട് സെഡാന്‍ സെഗ്മെന്‍റില്‍ മാത്രമാണ് കഴിഞ്ഞ മാസം വില്‍പന വര്‍ധന രേഖപ്പെടുത്തിയത്. സ്വിഫ്റ്റ് ഡിസൈറിന്‍റെ വില്‍പനയില്‍ 9.9 ശതമാനം വര്‍ധനയാണ് കഴിഞ്ഞ മാസം സംഭവിച്ചത്.


Click it and Unblock the Notifications