ടാറ്റയ്ക്ക് വളര്‍ച്ച, നാനോയ്ക്ക് ഇടിവ്

സെപ്തംബറില്‍ മൊത്തം 78,786 വാഹനങ്ങള്‍ ടാറ്റ വിറ്റഴിച്ചു. ആഗസ്തില്‍ ടാറ്റയുടെ വിപണി പ്രകടനം വളരെ മോശമായിരുന്നു. ഇതേത്തുടര്‍ന്ന് രത്തന്‍ ടാറ്റ നേരിട്ട് വിപണിയില്‍ നടത്തിയ പ്രചാരണ പരിപാടികള്‍ അടക്കമുള്ള പരസ്യപ്രചരണങ്ങള്‍ ഫലം കണ്ടുവെന്നാണ് അനുമാനിക്കേണ്ടത്.
ഇന്‍ഡിക കാറുകള്‍ക്കാണ് കഴിഞ്ഞ മാസം ഏറ്റവുമധികം വില്‍പനയുണ്ടായത്. 64 ശതമാനം വില്‍പന വര്‍ധനയാണ് ഇന്‍ഡിക കാറുകള്‍ക്കുണ്ടായത്. കഴിഞ്ഞ മാസത്തിലാണ് ഇന്‍ഡികയുടെ പുതിയ പതിപ്പ് വിപണിയിലെത്തിയത്.
വലിയ പാസഞ്ചര്‍ വാഹനങ്ങളായ സുമോ, സഫാരി, ആര്യ എന്നിവയുടെ വില്‍പനയിലും 60 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായിട്ടുണ്ട്.
നാനോയുടെ അവസ്ഥ ഇപ്പോഴും പരിതാപകരം തന്നെയാണ്. 47 ശതമാനത്തിന്‍റെ വില്‍പന ഇടിവാണ് നാനോയ്ക്ക് സംഭവിച്ചിരിക്കുന്നത്.


Click it and Unblock the Notifications