ജനറല്‍ മുന്നോട്ട്

കഴിഞ്ഞ മാസത്തില്‍ ഷെവര്‍ലെ സ്പാര്‍ക്ക് 1603 യൂണിറ്റ് വിറ്റുപോയി. ഏറ്റവും കൂടുതല്‍ വില്‍പയുണ്ടായിട്ടുള്ളത് ബീറ്റിനാണ്. 5261 യൂണിറ്റ്. ഈയിടെയാണ് ബീറ്റിന് ഡീസല്‍ പതിപ്പ് ഇറങ്ങിയത്.
പ്രീമിയം ഹാച്ച്ബാക്കായ യു വി എ 71 യൂണിറ്റുകള്‍ വിറ്റു. അവിയോ സെഡാന്‍ 121 യൂണിറ്റുകളാണ് വിറ്റുപോയത്. ഓപ്ട്ര സെഡാന്‍ 325 യൂണിറ്റ് വിറ്റുപോയപ്പോള്‍ ആഡംബര കാറായ ഷെവര്‍ലെ ക്രൂസ് 814 യൂണിറ്റ് വിറ്റു.
ടവേര എം പി വിക്ക് 1789 യൂണിറ്റ് വില്‍പനയുണ്ടായി. കാപ്റ്റിവ എസ് യു വി 128 എണ്ണം വിറ്റഴിച്ചു.
വിപണിയില്‍ പെട്രോള്‍ വിലവര്‍ധനയും റിസര്‍വ് ബാങ്ക് നടപടികളും ചേര്‍ന്ന് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും കാര്യമായ മുന്നേറ്റം നടത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞതായി ജനറല്‍ മോട്ടോഴ്സ് ഇന്ത്യ വൈസ് പ്രസിഡന്‍റ് പി ബാലേന്ദര്‍ പറഞ്ഞു.


Click it and Unblock the Notifications








