ഡിസ്കൗണ്ടുകള്‍! ഡിസ്കൗണ്ടുകള്‍!!

റിസര്‍വ് ബാങ്ക് ഇന്‍ററസ്റ്റ് റേറ്റ് വര്‍ധിപ്പിച്ചതും പെട്രോള്‍ കമ്പനികള്‍ അടിക്കടി പെട്രോള്‍ വില ഉയര്‍ത്തുന്നതും കാര്‍ മേഖലയ്ക്ക് തിരിച്ചടിയായ സാഹചര്യത്തിലാണ് കാര്‍ നിര്‍മാതാക്കള്‍ പുതിയ തന്ത്രങ്ങളുമായി ഉപഭോക്താക്കളെ തേടുന്നത്.
മാരുതി, ഹ്യൂണ്ടായ്, ഹോണ്ട, ഫിയറ്റ്, ഫോക്സ്‍വാഗണ്‍, ടൊയോട്ട എന്നീ കമ്പനികളാണ് ഡിസ്കൗണ്ടുകളുമായി സജീവമായി രംഗത്തുള്ളത്.
എക്സ്ഷോറൂം വിലയുടെ 25 ശതമാനം വരെ ഡിസ്കൗണ്ട്. നല്‍കുന്ന കമ്പനികളുണ്ട്. ഹോണ്ടയാണ് ഡിസ്കൗണ്ട് രംഗത്ത് ഏറ്റവും മുന്നിലുള്ളത്. ടാറ്റ തങ്ങളുടെ ആഗോള ചെറുകാര്‍ നാനോയ്ക്ക് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ട് കുറച്ചാഴ്ചകളായി.


Click it and Unblock the Notifications








