സിറ്റിക്ക് 70,000 ഡിസ്കൗണ്ട്!!!

Posted By:
<ul id="pagination-digg"><li class="previous"><a href="/four-wheelers/2011/10-04-tata-offer-discounts-aid0168.html">« Previous</a></li></ul>
Honda City
ഹോണ്ട തങ്ങളുടെ സിറ്റി മോഡലിന് വീണ്ടും ഡിസ്കൗണ്ട് പ്രഖ്യാപനവുമായി രംഗത്ത്. ഇത്തവണ 70,000 രൂപയാണ് ഓഫര്‍. അടുത്തു തന്നെ ഹോണ്ട സിറ്റിക്ക് ഒരു മുഖം മിനുക്കല്‍ വരുന്നത് പ്രമാണിച്ച് നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കുകയാണെന്നാണ് കമ്പനിയുടെ വിശദീകരണം.

ഹോണ്ട സിറ്റിക്ക് അടുത്തു വരാനിരിക്കുന്ന ഫേസ്‍ലിഫ്റ്റ് ചില കോസ്മെറ്റിക് മാറ്റങ്ങളില്‍ ഒതുങ്ങുമെന്നാണ് കമ്പനിയില്‍ നിന്നു തന്നെയുള്ള വിശദീകരണം. അങ്ങനെയെങ്കില്‍ ഇത് ഒരു സുവര്‍ണാവസരം തന്നെയാണ്. ഹോണ്ടയുടെ ഏറെ ജനപ്രീതിയുള്ള മോഡലാണ് സിറ്റി.

1.5 ലിറ്റര്‍ എന്‍ജിനാണ് സിറ്റിക്കുള്ളത്. 118 കുതിരശേഷി. എന്‍ജിന്‍ സവിശേഷതകളുടെ കാര്യത്തില്‍ എന്തെങ്കിലും മാറ്റം ഫേസ്‍ലിഫ്റ്റ് മോഡലില്‍ പ്രതീക്ഷിക്കേണ്ടതില്ല.

സിറ്റിയുടെ ദില്ലി എക്സ്‍ഷോറൂം 7.49 ലക്ഷം രൂപയാണ്. പുതിയ മോഡല്‍ വിപണിയില്‍ എത്തുന്ന മുറയ്ക്ക് ഡിസ്കൗണ്ട് പിന്‍വലിക്കുമെന്നാണ് കമ്പനി ഭീഷണിപ്പെടുത്തുന്നത്.

ഡിസ്കൗണ്ടുകള്‍! ഡിസ്കൗണ്ടുകള്‍!!

ടാറ്റയുടെ ഡിസ്കൗണ്ടും ഡൗണ്‍ പേയ്മെന്‍റ് കിഴിവും

<ul id="pagination-digg"><li class="previous"><a href="/four-wheelers/2011/10-04-tata-offer-discounts-aid0168.html">« Previous</a></li></ul>
English summary
This festive season, car manufacturers are doling out huge discounts to woo customers reeling under the twin hikes of interest rates and petrol prices.
Story first published: Tuesday, October 4, 2011, 16:57 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark