ഇയോണ്‍ ട്രന്‍ഡ്

മാരുതി മനെസര്‍ പ്ലാന്‍റില്‍ തൊഴിലാളികളുമായി വഴിവെട്ട് നടത്തുന്നതിലാണ് മാരുതിയുടെ മുഴുവന്‍ ശ്രദ്ധയും ഇപ്പോഴുള്ളത്. കാറുകളുടെ ലഭ്യത വിപണിയില്‍ അസാധാരണമായി കുറഞ്ഞിരിക്കുകയാണ്. മാരുതിയുടെ മനെസര്‍ പ്ലാന്‍റും ഗുഡ്ഗാവ് പ്ലാന്‍റുകളും അടച്ചിടാന്‍ കമ്പനി ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ മാരുതിയുടെ കാറുകള്‍ കാത്തിരുന്ന് ജന്മം തുലയ്ക്കാന്‍ ആളുകള്‍ തയ്യാറാവില്ല എന്നത് ഇയോണിന് ഗുണം ചെയ്യും.
സര്‍വീസ് നെറ്റ്‍വര്‍ക്കുകള്‍ ഏറെയുള്ളതാണ് മാരുതിയെ മുന്നില്‍ നിറുത്തുന്ന പ്രധാന ഘടകം. ഈയോരു സംഗതി പ്രധാന ഗുണമായി കണ്ട് കാര്‍ വാങ്ങുന്നവര്‍ നിരവധിയാണ്. ഹ്യൂണ്ടായിയുടെ അടുത്ത പദ്ധതി രാജ്യത്തെ സര്‍വീസ് നെറ്റ്‍വര്‍ക്കുകള്‍ വര്‍ധിപ്പിക്കുക എന്നതാണ്. നിലവില്‍ 140-ല്‍പരം സര്‍വീസ് സെന്‍ററുകളാണ് ഹ്യൂണ്ടായ്ക്കുള്ളത്.
ആള്‍ട്ടോയുടെ മറ്റൊരു പോരായ്മ ഡിസൈനിന്‍റെ കാര്യത്തിലാണ്. ഈയടുത്ത കാലത്തൊന്നും ആള്‍ട്ടോയ്ക്ക് ഒരു പുതുക്കല്‍ സംഭവിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയ്ക്ക് കാര്‍ ഡിസൈനുകള്‍ വിപ്ലവകരമായി മാറുകയുണ്ടായി. ഇത് ചെറുകാറുകളെയും ബാധിക്കുന്നു എന്നു തന്നെ കാണണം. മത്സരം വര്‍ധിച്ചുവരുന്ന വിപണിയില്‍ ഇത്തരം കൊംപ്രമൈസുകള്‍ക്ക് ആളുകള്‍ തയ്യാറാവേണ്ട കാര്യമില്ല എന്നതുതന്നെയാണ് കാര്യം.
ഇയോണിന്‍റെ ഡിസൈന്‍ ഫ്ലൂയിഡിക് വെര്‍ണയോട് വളരെ കടപ്പാടുള്ള ഒന്നാണ്. ഫ്ലൂയിഡിക് സ്വഭാവം ഇയോണിന്‍റെ നിര്‍മിതിയിലും കാണാം. പുറത്തുവന്നിട്ടുള്ള ചിത്രങ്ങള്‍ പ്രകാരം വളരെ ട്രന്‍ഡിയായ ഡാഷ്‍ബോര്‍ഡ് ഡിസൈനാണ് ഇയോണിനുള്ളത്.


Click it and Unblock the Notifications








