സ്പേസ്-മൈലേജ് മന്ത്രവും ഇയോണ്‍ ഡിസൈനും

814 സിസി 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഇയോണിന്‍റേതെന്ന് ചില സൈബര്‍ ഊഹങ്ങളിലും ചര്‍ച്ചകളിലും കാണുന്നുണ്ട്. കൂടുതല്‍ സ്പേസ്, അതായത് ആള്‍ട്ടോയെ മറികടക്കുന്ന തരത്തില്‍, ഇയോണിനുണ്ടാകും എന്നതാണ് ശക്തമായ മറ്റൊരു ഊഹം. ഇത് കഴമ്പുള്ള ആലോചനയാണ്. ആള്‍ട്ടോയില്‍ ഉയരമുള്ളവര്‍ കയറിയാല്‍ നാണിച്ചിരിക്കേമ്ടി വരുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഇയോണ്‍ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് കുറച്ചധികം ഉയരം വാഹനത്തിനുണ്ടാകും എന്നാണ്.
ഇതിനൊപ്പം പറയപ്പെടുന്ന മറ്റൊരു കാര്യം 21-ല്‍ ചില്വാനം വരുന്ന മൈലേജ് ആണ്. ആള്‍ട്ടോയുടെ സ്റ്റാന്‍ഡേര്‍ഡ് മൈലേജ് 19.73 കിമിയാണ്. മൈലേജ്-സ്പേസ് മന്ത്രം ഇന്ത്യന്‍ വിപണിയില്‍ ഒരു പ്രധാന സംഗതിയാണ്.


Click it and Unblock the Notifications








