മാരുതി സമരം ഇയോണിന് നേട്ടം

Hyundai Eon
മാരുതി മനെസര്‍ പ്ലാന്‍റ് സമരം വിപണിയില്‍ ചില രാസമാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. മാരുതിയുടെ പാരന്‍റ് കമ്പനിയായ സുസുക്കിയുടെ "ജപ്പാന്‍ മോഡല്‍" തീരുമാനങ്ങള്‍ മറ്റ് കമ്പനികളുടെ ഉല്‍പന്നങ്ങള്‍ക്ക് കാര്യമായി ഗുണം ചെയ്യുന്നുണ്ട്. ആള്‍ട്ടോയുടെ എതിരാളി എന്ന പ്രചാരണവുമായി ലോഞ്ച് ചെയ്ത് അഞ്ച് ദിവസത്തിനകം ഹ്യൂണ്ടായ് ഇയോണിന് ലഭിച്ചിരിക്കുന്നത് 5000 ബുക്കിംഗുകളാണ്. ഇതിന്‍റെ ക്രഡിറ്റ് മുഴുവനായും മാരുതിക്ക് നല്‍കാന്‍ കഴിയില്ലെങ്കിലും ബുക്കിംഗ് നില ഇത്രയധികം ഉയര്‍ന്നതില്‍ മാരുതി സമരവും ഒരു ഘടകമാണ്.

ഡീലര്‍മാരുമായി ബന്ധപ്പെടുമ്പോള്‍ നിരാശാജനകമായ മറുപടികളാണ് ലഭിക്കുന്നത്. മാരുതി ബ്രാന്‍ഡുകള്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരോട് പറയാന്‍ മറുപടിയില്ലാത്ത അവസ്ഥ. നടപ്പ് ഉത്സവ സീസണ്‍ വെള്ളത്തിലായതിന്‍റെ നിരാശ മറച്ചുവെക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. "ദീപാവലിക്ക് മുന്‍പ് കാര്‍ ലഭിക്കുമോ?" എന്നു ചോദിച്ചാല്‍ "ലഭിക്കും" എന്നവര്‍ മറുപടി പറയും. "അടുത്ത ദീപാവലി" എന്നവര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.

രാജ്യം ഈയടുത്ത കാലത്ത് കണ്ടതില്‍ വെച്ചേറ്റവും വലിയ സമരമാണ് മാരുതി സുസുക്കി മനെസര്‍ പ്ലാന്‍റില്‍ നടക്കുന്നത്. മനെസര്‍ പ്ലാന്‍റില്‍ സ്വന്തമായി ഒരു തൊഴിലാളി യൂണിയന്‍ സ്ഥാപിക്കാന്‍ അനുവാദം വേണമെന്നാവശ്യപ്പെട്ടാണ് ജൂണ്‍ മാസത്തില്‍ സമരത്തിന്‍റെ തുടക്കം. നിരവധിയായ പ്രശ്നങ്ങളിലൂടെ വീണ്ടും വഷളാവുകയായിരുന്നു.

മുവ്വായിരത്തോളം തൊഴിലാളികളാണ് മനെസറിലുള്ളത്. ഇതില്‍ ആയിരത്തോളെ പേരെ കഴിഞ്ഞ സമരത്തിനു ശേഷം പുറത്തു നിറുത്താന്‍ കമ്പനി തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ വീണ്ടും സമരത്തിനിറങ്ങിയത്. ഈ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുസുക്കി പവര്‍ട്രെയിനിലെ തൊഴിലാളികളും പണിയായുധങ്ങള്‍ താഴെ വെച്ചതോടെ പ്രശ്നം കൂടുതല്‍ വഷളായി. മാരുതിയില്‍ നിന്ന് ഒറ്റവാഹനവും പുറത്തിറങ്ങാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.

ഇത് സ്ഥിരമായ ഒരു പ്രതിഭാസമായിത്തീരും എന്നൊന്നും വിലയിരുത്താന്‍ കഴിയില്ലെങ്കിലും താല്‍ക്കാലികമായി മാരുതിക്ക് കാര്യമായ തിരിച്ചടിയാണ് സമരം സമ്മാനിക്കുന്നത്. കടുത്ത മത്സരം നിലനില്‍ക്കുന്ന വിപണിയില്‍ ഇത്തരം "ശൂന്യവേള"കള്‍ സൃഷ്ടിക്കുന്നത് എത്ര വലിയ കമ്പനിക്കും നല്ലതല്ല.

More from DriveSpark

Article Published On: Wednesday, October 19, 2011, 13:16 [IST]
English summary
Maruti Suzuki's tryst with strikes in the past three months have had a negative impact on India's leading carmaker. This has also helped Maruti's biggest competitor Hyundai to increase sales.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X