മാരുതി യൂസ്‍ഡ് കാറുകള്‍ക്ക് വിലയേറുന്നു

Posted By:
<ul id="pagination-digg"><li class="next"><a href="/four-wheelers/2011/10-19-hyundai-bookings-increase-after-maruti-strike-aid0168.html">Next »</a></li></ul>
Swift
"വിറ്റാല്‍ വിലകിട്ടുന്ന വണ്ടി" എന്നതാണ് മാരുതി സുസുക്കി കാറുകളുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ആദ്യമായി കാര്‍ വാങ്ങുന്നയാളുടെ മനക്കണക്കുകളില്‍ ഈ വില്‍പനയുടെ ഗണിതസൂത്രത്തിനുമുണ്ട് വലിയ സ്ഥാനം. ഇക്കാരണത്താല്‍ ഏതൊരാളുടെയും ആദ്യ കാര്‍ മാരുതിയായി മാറുന്നു.

പലപ്പോഴും പുതിയ കാറല്ല കാര്‍ മോഹികളുടെ ആദ്യത്തെ കാര്‍. യൂസ്‍ഡ് കാറിലാണ് ഇടത്തരം വരുമാനക്കാരായ യുവ ഉപഭോക്താക്കള്‍ ആദ്യം ക്ലച്ചമര്‍ത്തുന്നത്. അവ സ്വാഭാവികമായും മാരുതി കാര്‍ തന്നെയാവുകയും ചെയ്യുന്നു. ഇത്രയും പറഞ്ഞത്, മാരുതി കാറുകള്‍ക്ക് യൂസ്‍ഡ് കാര്‍ വിപണിയിലുള്ള സ്ഥാനം ഒന്നോര്‍മിപ്പിക്കാനാണ്.

രണ്ടാം വിപണിയില്‍ മാരുതി കാറുകളുടെ വില കുതിച്ചുയരുന്നതിനാണ് ഇക്കഴിഞ്ഞ ഏതാനും ആഴ്ചകളായി വിപണി സാക്ഷ്യം വഹിക്കുന്നത്. മാരുതി മനെസര് പ്ലാന്‍റിലെ സമരം തന്നെ കാരണം.

ദിവസം 350 വീതം കാറുകള്‍ മാത്രമാണ് പരിമിതമായ തൊഴില്‍ശക്തി ഉപയോഗിച്ച് മാരുതി വിപണിയില്‍ എത്തിക്കുന്നത്. ‍‍വിപണിയിലെ ഡിമാന്‍ഡ് എന്ന ആനവായില്‍ ഈ എണ്ണം ഒരു അമ്പഴങ്ങ പോലുമല്ല. രസകരമായി സംഗതി യൂസ്‍ഡ് കാര്‍ വിപണിയിലും മാരുതി സ്വിഫ്റ്റിന് ഇന്നുള്ളതു പോലത്തെ വര്‍ധിച്ച കാത്തിരിപ്പ് സമയം വന്നുകൊണ്ടിരിക്കുന്നു എന്നതാണ്. മാരുതി കാര്‍ മാത്രമേ വാങ്ങൂ എന്ന വാശിയുള്ളവരാണ് വലിയൊരളവ് ആളുകള്‍. ഇത് വിപണിയില്‍ യൂസ്‍ഡ് കാറുകള്‍ക്ക് വില കയറുന്നതിനും കാരണമാകുന്നു.

സ്വിഫ്റ്റ് മോഡലിന് ഉയര്‍ന്ന കാത്തിരിപ്പ് സമയം പുതുവിപണിയിലുള്ളതിനാല്‍ യൂസ്‍ഡ് കാര്‍ വിപണിയില്‍ വില അധികരിച്ചുവരികയാണ്. ഈ വഴിക്ക് കാര്യങ്ങള്‍ കുറച്ചുകൂടി നീങ്ങുകയാണെങ്കില്‍ പുതുവിപണിയിലെയും യൂസ്‍ഡ് കാര്‍ വിപണിയിലെയും സ്വിഫ്റ്റ് വിലനിലവാരം ഏതാണ്ട് അടുത്തടുത്ത് വരും അധികം താമസിയാതെ.

യൂസ്‍ഡ് കാര്‍ വിപണിയില്‍ നിന്ന് മാരുതി കാര്‍ മാത്രമേ വാങ്ങൂ എന്ന താല്‍പര്യക്കാര്‍ സ്വിഫ്റ്റിനെ ഇപ്പോള്‍ തല്‍ക്കാലം ഒഴിവാക്കുന്നതായിരിക്കും ബുദ്ധി. പകരം ആള്‍ട്ടോയൊ വാഗണ്‍ ആറോ നോക്കാം.

<ul id="pagination-digg"><li class="next"><a href="/four-wheelers/2011/10-19-hyundai-bookings-increase-after-maruti-strike-aid0168.html">Next »</a></li></ul>
English summary
Maruti Manesar plant strike creating a higher demand for used Maruti cars and increase in prices.
Story first published: Wednesday, October 19, 2011, 17:54 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark