32KM മൈലേജുള്ള മാരുതി ബൈക്കിന്റെ ചിലവില്‍ സ്വന്തമാക്കാം! രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കാറിന് വമ്പന്‍ ഓഫറും

2025 സെപ്റ്റംബറില്‍ നടപ്പാക്കിയ ചരക്കുസേവന നികുതി (ജിഎസ്ടി) പരിഷ്‌കാരങ്ങള്‍ക്ക് ശേഷം രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള കാര്‍ എന്ന പദവി മാരുതി സുസുക്കി ആള്‍ട്ടോയില്‍ നിന്ന് കുടുംബത്തില്‍ നിന്ന് തന്നെയുള്ള എസ്‌പ്രെസോ തട്ടിയെടുത്തിരുന്നു. ബജറ്റ് വിലയില്‍ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇപ്പോള്‍ മാരുതി സുസുക്കി എസ്-പ്രെസോ മോഹിപ്പിക്കുന്ന വിലയില്‍ ലഭ്യമാണ്. സ്വന്തമായി ഒരു കാര്‍ എന്ന ഇടത്തരക്കാരന്റെ സ്വപ്നത്തിന് കരുത്തുപകരാന്‍ 2026 മാര്‍ച്ച് മാസത്തില്‍ വിസ്മയിപ്പിക്കുന്ന ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ജിഎസ്ടി 2.0 പരിഷ്‌കാരത്തിന് ശേഷം മാരുതി എസ്-പ്രെസോയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില വെറും 3.50 ലക്ഷം രൂപയായി കുറഞ്ഞിരുന്നു.

ടോപ് എന്‍ഡ് വേരിയന്റിന്റെ വില പോലും വെറും 5.25 ലക്ഷം രൂപയാണ്. മാര്‍ച്ച് മാസത്തില്‍ വാഹനം ബുക്ക് ചെയ്യുന്നവര്‍ക്ക് 37,500 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നതെന്ന് ഓട്ടോകാര്‍ ഇന്ത്യ (Autocar India) റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഫറിന്റെ ഭാഗമായി എസ്‌പ്രെസോയുടെ വിവിധ വേരിയന്റുകള്‍ക്ക് 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭ്യമാണ്.

maruti s-presso side

പഴയ കാറുകള്‍ മാറി വാങ്ങുന്നവര്‍ക്കായി 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും വാഹനം സ്‌ക്രാപ്പ് ചെയ്യുന്നവര്‍ക്ക് പരമാവധി 25,000 രൂപയുടെ സ്‌ക്രാപ്പേജ് ബെനഫിറ്റും ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് 2,500 രൂപയുടെ കോര്‍പ്പറേറ്റ് ഓഫറും കമ്പനി നല്‍കുന്നുണ്ട്. മൊത്തത്തില്‍ ഈ മാസം 37,500 രൂപ വരെയാണ് ഉപഭോക്താക്കള്‍ക്ക് ലാഭിക്കാന്‍ അവസരം.

സാങ്കേതികമായി 1.0 ലിറ്റര്‍ K10C പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് കരുത്ത് പകരുന്നത്. 66 bhp പവറും 89 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍. 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന് പുറമെ സിറ്റി ഡ്രൈവുകള്‍ എളുപ്പമാക്കാന്‍ 5-സ്പീഡ് എഎംടി (AMT) ഗിയര്‍ബോക്‌സ് ഓപ്ഷനും മാരുതി എസ്-പ്രെസോയില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ഈ മോഡല്‍ പുലിയാണ്.

maruti s-presso front

എസ്-പ്രെസോയുടെ പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 25.30 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് മാരുതി സുസുക്കി അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നത്. കൂടുതല്‍ ഇന്ധനക്ഷമത വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കായി കമ്പനി ഫാക്ടറി ഫിറ്റഡ് സിഎന്‍ജി (CNG) കിറ്റും ഈ മോഡലില്‍ നല്‍കുന്നുണ്ട്. സിഎന്‍ജി മോഡലില്‍ 56 bhp പവര്‍, 82.1 Nm ടോര്‍ക്ക് ആയി കുറയുന്നുണ്ടെങ്കിലും കിലോഗ്രാമിന് 32.73 കിലോമീറ്റര്‍ മൈലേജ് കിട്ടുമെന്ന് മാരുതി പറയുന്നു.

സിഎന്‍ജി വേരിയന്റുകള്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമാണ് വില്‍ക്കുന്നത്. ഇന്ധനവില വര്‍ദ്ധിക്കുന്ന ഈ സമയത്ത് സാധാരണക്കാര്‍ക്ക് ഏറ്റവും ലാഭകരമായ ഓപ്ഷനാണ് ഇത്. കുറഞ്ഞ ചിലവില്‍ ദീര്‍ഘദൂര യാത്രകള്‍ ചെയ്യാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കുന്നു. 17.78 cm സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ്, ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ നിരവധി ഫീച്ചറുകളും വാഹനത്തിലുണ്ട്.

maruti s-presso interior

മാരുതിയുടെ മറ്റ് ചെറുകാറുകളെ പോലെ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് അല്ല എന്നതാണ് ഇതിന്റെ ഒരു പോരായ്മ. കുറഞ്ഞ വിലയില്‍ മികച്ച മൈലേജും അത്യവശ്യം വേണ്ട ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്ന എസ്‌പ്രെസോക്ക് പരിപാലന ചെലവും നന്നേ കുറവാണ്. കഴിഞ്ഞ മാസം എസ-്‌പ്രെസോ അടങ്ങുന്ന മിനി കാര്‍ വിഭാഗത്തില്‍ വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്നാണ് മാരുതി ഓഫറിട്ടതെന്നാണ് തോന്നുന്നത്. പഭോക്താക്കള്‍ എസ്‌യുവികളിലേക്ക് ചുവടുമാറുന്നതാണ് ചെറുകാറുകള്‍ക്ക് തിരിച്ചടിയാകുന്നത്.

മുമ്പ് 4.26 ലക്ഷത്തിന് വിറ്റിരുന്ന കാറിന്റെ പ്രാരംഭ വില 3.50 ലക്ഷമായി കുറഞ്ഞതിനൊപ്പം ഓഫറും കൂടി ചേരുന്നത് ബജറ്റ് കാര്‍ തേടുന്നവര്‍ക്കിടയില്‍ എസ്‌പ്രെസോയുടെ ആകര്‍ഷണം വര്‍ധിപ്പിക്കും. ഏകദേശം ഒരു പ്രീമിയം ബൈക്കിന്റെ വിലയില്‍ അഞ്ച് പേര്‍ക്ക് മഴയും വെയിലും കൊള്ളാതെ പോകാന്‍ പറ്റിയ സൗകര്യം ലഭിക്കുമ്പോള്‍ പരമാവധിയാളുകള്‍ അവസരം മുതലെടുക്കുമെന്ന് പ്രതീക്ഷിക്കാം.

ആകര്‍ഷകമായ ഓഫറുകള്‍ എസ്‌പ്രെസോയുടെ വില്‍പ്പന ഉയര്‍ത്താന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസ്‌കൗണ്ട് ഓഫറുകള്‍ സ്ഥലത്തിന് അനുസരിച്ച് വ്യത്യാസപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രത്യേകം ഓര്‍മിക്കുമല്ലോ. കൂടാതെ സ്റ്റോക്ക് ലഭ്യതയെ ആശ്രയിച്ചാവും പരമാവധി ഓഫറുകള്‍ ലഭ്യമാവുക. കൃത്യമായ വിവരങ്ങള്‍ അറിയാന്‍ നിങ്ങളുടെ ഏറ്റവും അടുത്തുള്ള മാരുതി സുസുക്കി അരീന ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം.

More from DriveSpark

Article Published On: Friday, March 6, 2026, 14:03 [IST]
English summary
Maruti suzuki s presso offer march 2026 benefits up to rs 37500 price mileage features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X