34KM മൈലേജുള്ള സാധാരണക്കാരുടെ വിശ്വസ്തനും കാലിടറുന്നു! വിൽപ്പനയിൽ ഇടിവ്; മാരുതി ഫാമിലി കാറിന് സംഭവിച്ചതെന്ത്?
ഇന്ത്യന്‍ നിരത്തുകളില്‍ പതിറ്റാണ്ടുകളായി ആധിപത്യം പുലര്‍ത്തുന്ന മാരുതി സുസുക്കി വാഗണ്‍ ആറിന് 2026 ഫെബ്രുവരി മാസം വില്‍പ്പനയില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. റഷ്‌ലേന്‍ (RushLane) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വാഗണ്‍ ആറിന്റെ വില്‍പ്പനയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 25.12 ശതമാനത്തിന്റെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹാച്ച്ബാക്ക് പ്രേമികള്‍ക്കിടയില്‍ ഈ വാര്‍ത്ത വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. 2025 ഫെബ്രുവരിയില്‍ ഏകദേശം 19,879 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വില്‍പ്പന 14,885 യൂണിറ്റായി കുറഞ്ഞു.
ഒരു വര്‍ഷം കൊണ്ട് ടോള്‍ ബോയ് ഹാച്ചിന്റെ വില്‍പ്പനയില്‍ 4994 യൂണിറ്റുകളുടെ കുറവുണ്ടായി. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാറുകളുടെ പട്ടികയില്‍ വാഗണ്‍ആര്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടാറ്റ നെക്‌സോണ്‍, മാരുതി ഡിസയര്‍, ടാറ്റ പഞ്ച്, ഹ്യുണ്ടായി ക്രെറ്റ, മാരുതി ബ്രെസ, മാരുതി എര്‍ട്ടിഗ എന്നീ മോഡലുകളാണ് വാഗണ്‍ ആറിന്റെ മുന്നില്‍ കയറിയത്.

മുന്‍ മാസമായ 2026 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോഴും വാഗണ്‍ ആറിന് ആശ്വസിക്കാന്‍ വകയില്ല. 2026 ജനുവരിയില്‍ വിറ്റ 15,118 യൂണിറ്റുകളില്‍ നിന്ന് 1.54 ശതമാനം ഇടിവാണ് ഫെബ്രുവരിയില്‍ ഉണ്ടായത്. ടാറ്റ നെക്‌സോണ്‍, ടാറ്റ പഞ്ച് തുടങ്ങിയ മൈക്രോ എസ്യുവികള്‍ വിപണി കീഴടക്കുന്നത് വാഗണ്‍ആര്‍ പോലുള്ള പരമ്പരാഗത ഹാച്ച്ബാക്കുകളുടെ വിപണി വിഹിതത്തില്‍ വലിയ കുറവുണ്ടാക്കുന്നതായാണ് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
1.0 ലിറ്റര്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഗണ്‍ആര്‍ വാഗ്ദാനം ചെയ്യുന്നത്. ഇന്ധനക്ഷമതയുടെ കാര്യത്തില്‍ വാഗണ്‍ആര്‍ ഇപ്പോഴും മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. വാഗണ്‍ ആര്‍ സിഎന്‍ജി (CNG) വേരിയന്റ് കിലോയ്ക്ക് 34.05 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. മികച്ച മൈലേജിനൊപ്പം എസ്യുവി ശൈലിയിലുള്ള ഫീച്ചറുകള്‍ക്ക് ഉപഭോക്താക്കള്‍ മുന്‍ഗണന നല്‍കുന്നതും മാരുതിയുടെ മിനി, കോംപാക്ട് കാറുകള്‍ക്ക് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്.

ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റര്‍ പോലുള്ള മൈക്രോ എസ്‌യുവികള്‍ സമാനമായ ബജറ്റില്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കുന്നത് വാഗണ്‍ആറിന്റെ വില്‍പനയെ ബാധിച്ചിട്ടുണ്ടാകാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.6 എയര്‍ബാഗുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ESP) ഉള്‍പ്പെടുത്തി ഹാച്ച്ബാക്കിന്റെ സുരക്ഷ കൂട്ടിയെങ്കിലും മാര്‍ക്കറ്റ് ട്രെന്‍ഡ് ഇപ്പോള്‍ എസ്യുവികള്‍ക്ക് അനുകൂലമായി മാറിയിരിക്കുകയാണ്.
മാരുതി നിരയിലെ ബ്രെസ, എര്‍ട്ടിഗ എന്നീ യൂടിലിറ്റി വാഹനങ്ങള്‍ക്ക് വില്‍പ്പന വര്‍ദ്ധിച്ചപ്പോള്‍ വാഗണ്‍ആര്‍, സ്വിഫ്റ്റ്, ബലേനോ തുടങ്ങിയ ഹാച്ച്ബാക്കുകള്‍ക്ക് ഇടിവ് നേരിട്ടു. മാരുതി സുസുക്കിയുടെ കോംപാക്ട് കാറുകള്‍ക്ക് മൊത്തത്തില്‍ വില്‍പ്പന കുറഞ്ഞു. ആഭ്യന്തര വിപണിയില്‍ ഹാച്ച്ബാക്കുകളുടെ വില്‍പ്പന കുറയുന്നത് മൂലമുണ്ടാകുന്ന തിരിച്ചടി ഒരുപരിധി വരെ മറികടക്കുന്നത് മികച്ച കയറ്റുമതി കണക്കുകളിലൂടെയാണ്. കഴിഞ്ഞ മാസം കയറ്റുമതിയില്‍ 56 ശതമാനം വളര്‍ച്ച നേടാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

ചെറുകാര്‍ വില്‍പ്പനയിലെ ഈ മാന്ദ്യം മറികടക്കാന്‍ കമ്പനി വരും മാസങ്ങളില്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ സാധ്യതയുണ്ട്. ആകര്‍ഷകമായ ഓഫറുകള്‍ നല്‍കിയോ ഫീച്ചറുകള്‍ പരിഷ്‌കരിച്ചോ വാഗണ്‍ആറിന്റെ നഷ്ടപ്പെട്ടുപോയ വിപണി തിരിച്ചുപിടിക്കാനാണ് മാരുതിയുടെ ശ്രമം. ഇന്ത്യയിലെ സാധാരണക്കാരുടെ 'വിശ്വസ്തന്‍' എന്ന പദവി നിലനിര്‍ത്താന്‍ വില്‍പ്പനയിലെ ഇടിവ് പരിഹരിക്കേണ്ടത് അനിവാര്യമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








