സ്വിഫ്റ്റ്: മതിവരാത്ത പാട്ട്

Maruti Suzuki Swift
ചില പാട്ടുകള്‍ എത്ര കേട്ടാലും മതിവരാത്തതു പോലെ, പുതിയ സ്വിഫ്റ്റിന്‍റെ അപദാനങ്ങള്‍ എത്ര പറഞ്ഞിട്ടും മതിവരുന്നില്ല. പുതിയ സ്വിഫ്റ്റിന് ലഭിച്ചിരിക്കുന്ന മാറ്റങ്ങള്‍ പലതവണ വിശദീകരിച്ചതാണെങ്കിലും സ്വിഫ്റ്റ് ബ്ലോഗില്‍ വിശദീകരിച്ചത് ഒന്നുകൂടി എടുത്തി പറയുകയാണിവിടെ.

സ്വിഫ്റ്റിന്‍റെ ഡൈനമിക് ഡിസൈനിന് കൂടിതല്‍ മികവ് കൈവന്നിട്ടുണ്ട് പുതിയ പതിപ്പില്‍. ഹെഡ്‍ലാമ്പുകള്‍ കൂടുതല്‍ പിന്നിലേക്ക് നീണ്ടിരിക്കുന്നു. ടെയ്‍ല്‍ ലാമ്പുകള്‍ കൂടുതല്‍ മുന്നിലേക്ക് നീണ്ട് ഡോറുകളോട് ചുണ്ടു ചേര്‍ക്കുന്നു

പെട്രോള്‍ പതിപ്പുകളില്‍ സുസുക്കിയുടെ തനതായ കെ സീരീസ് എന്‍ജിനിന്‍റെ ശേഷി. ഈ അലുമിനിയം എന്‍ജിന്‍ വാഹനത്തിന്‍റെ ഭാരത്തെ കാര്യമായി കുറച്ചിരിക്കുന്നു. കൂടിയ ഓയില്‍ ചേഞ്ച് ഇടവേളകള്‍, ഉയര്‍ന്ന സ്പാര്‍ക് പ്ലഗ് ലൈഫ് എന്നിവയ്ക്കൊപ്പം പെട്രോള്‍ എന്‍ജിനുകളില്‍ ഉപയോഗിച്ചിരിക്കുന്ന വിവിടി സാങ്കേതികത (variable valve technology) കാര്യക്ഷമത കൂട്ടുന്നതിന് വലിയൊരളവ് സഹായകമാണ്.

സുസുക്കിയുടെ ഡിഡിഐഎസ് എന്‍ജിനാണ് ഡീസല്‍ പതിപ്പുകളില്‍ ഉപയോഗിക്കുന്നത്. 2006ല്‍ അന്താരാഷ്ട്ര എന്‍ജിന്‍ അവാര്‍ഡ് നേടിയതിന്‍റെ ഗമ ഇയാള്‍ക്കുണ്ട്.

ആന്‍റി ലോക്ക് ബ്രേക്കിംഗ് സംവിധാനം പുതിയ പതിപ്പിന്‍റെ പ്രത്യേകതയാണ്. ഉയര്‍ന്ന വേഗതയില്‍ മികച്ച ബ്രേക്കിംഗ് സാധ്യമാക്കുന്നതിനുള്ള മോട്ടോര്‍ സ്പീഡ് റെഗുലേഷന്‍ സംവിധാനവും ഇതിനൊപ്പമുണ്ട്.

കൂടുതല്‍ മികച്ച ആവരണങ്ങള്‍ വഴി, കാറിനകത്തേക്ക് പുറത്തുനിന്നുള്ള ശബ്ദങ്ങള്‍ കടക്കുന്നതിനെ തടയാന്‍ സാധിച്ചിരിക്കുന്നു.

പുതിയ ടി ഷേപ്‍ഡ് ഡാഷ്‍ബോര്‍ഡിലെ ഒഴുകിയിറങ്ങുന്ന സെന്‍റര്‍ കണ്‍സോള്‍ സ്വിഫ്റ്റിന്‍റെ അകസൗന്ദര്യത്തെ ജ്വലിപ്പിക്കുന്നു. കോക്‍പിറ്റ് ശൈലിയിലുള്ള ഇന്‍റീരിയര്‍ നിര്‍മിതി കൂടുതല്‍ മികവ് ചേര്‍ക്കുന്നു.

സ്വിഫ്റ്റിന്‍റെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്കുക.

സ്വിഫ്റ്റിന് പുതിയ ബ്ലോഗ്

More from DriveSpark

Article Published On: Sunday, October 23, 2011, 14:43 [IST]
English summary
Maruti Suzuki which so far only had a Facebook fan page for its recently launched new Swift has opened a blog to communicate well with the Swift's fans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X