സ്വിഫ്റ്റിന് പുതിയ ബ്ലോഗ്

Posted By:
<ul id="pagination-digg"><li class="next"><a href="/four-wheelers/2011/10-23-why-maruti-swift-2-aid0168.html">Next »</a></li></ul>
Maruti Suzuki Swift
പുതിയ സ്വിഫ്റ്റിന്‍റെ ലോഞ്ചിനോടനുബന്ധിച്ച് സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് സൈറ്റായ ഫേസ്‍ബുക്കില്‍ സ്വിഫ്റ്റ് ഫാന്‍പേജ് അസാധാരണമായി നിറഞ്ഞുകവിഞ്ഞത് വാര്‍ത്തായായിരുന്നു. രാജ്യത്തെ മറ്റേതൊരു കാര്‍ നിര്‍മാതാവിനെയും അസൂയപ്പെടുത്തും വിധമായിരുന്നു ഉപഭോക്താക്കളുടെ പ്രതികരണം. മുടക്കുന്ന കാശ് മുതലാകുമെന്ന് (Value for money) ഉറപ്പുള്ള കാറുകളുടെ പട്ടികയില്‍ മുന്‍നിരയില്‍ എന്നും സ്ഥാനം പിടിക്കുന്നത് മാരുതിയില്‍ നിന്നുള്ള ഉല്‍പന്നങ്ങളാണ്.

യഥാര്‍ത്ഥത്തില്‍ സ്വിഫ്റ്റ് ഉപഭോക്താക്കളെ കവിഞ്ഞുനില്‍ക്കും സ്വിഫ്റ്റ് ആരാധകര്‍. ഇത്തരക്കാര്‍ക്ക് വേണ്ടിയാണ് മാരുതി സുസുക്കി പുതിയ ബ്ലോഗ് തുടങ്ങിയിട്ടുള്ളത്. ഇതില്‍ ആദ്യത്തെ പോസ്റ്റ് വന്നു കഴിഞ്ഞു. സ്വിഫ്റ്റ് പരിണമിച്ചെത്തിയ വഴികള്‍ വിശദീകരിക്കുന്നതാണ് ആദ്യ ബ്ലോഗ് പോസ്റ്റ്. സ്വിഫ്റ്റ് സംബന്ധമായ ഓരോ വാര്‍ത്തകളും കൂടുതല്‍ വിശദാംശങ്ങളോടെ ആരാധകരില്‍ എത്തിക്കുക എന്നതാണ് സ്വിഫ്റ്റ് ബ്ലോഗിന്‍റെ ഉദ്ദേശ്യം.

മാരുതി മനെസര്‍ പ്ലാന്‍റില്‍ ഇടക്കാലത്ത് നടന്ന സമരങ്ങള്‍ സ്വിഫ്റ്റിന്‍റെ വിപണിമുന്നേറ്റങ്ങള്‍ക്കിടയിലെ കല്ലുകടിയായെങ്കിലും സമരം കഴിഞ്ഞ ദിവസം അവസാനിച്ചതോടെ വീണ്ടും വിപണിയില്‍ കൂടുതല്‍ ആവോശത്തോടെ സ്വിഫ്റ്റ് ഇറങ്ങി വരികയാണ്.

എന്തുകൊണ്ട് സ്വിഫ്റ്റ് എന്ന ചോദ്യം നമുക്കെല്ലാമുള്ളില്‍ ഉള്ളതാണ്. ലോക കാര്‍ ഭീമന്മാര്‍ വിപണിയില്‍ സര്‍വ്വ സന്നാഹങ്ങളോടെ പടക്കിറങ്ങുമ്പോള്‍ എന്തുകൊണ്ടാണ് ആളുകള്‍ മാരുതിയെത്തന്നെ, അല്ലെങ്കില്‍ സ്വിഫ്റ്റിനെത്തന്നെ തിരഞ്ഞെടുക്കുന്നത്? സ്വിഫ്റ്റിന്‍റെ പ്രത്യേകതകളെക്കുറിച്ച് ബ്ലോഗില്‍ നല്‍കിയിരിക്കുന്ന വിശദീകരണം വായിക്കാന്‍ ഇവിടെ ഞെക്കുക.

<ul id="pagination-digg"><li class="next"><a href="/four-wheelers/2011/10-23-why-maruti-swift-2-aid0168.html">Next »</a></li></ul>
English summary
Maruti Suzuki which so far only had a Facebook fan page for its recently launched new Swift has opened a blog to communicate well with the Swift's fans.
Story first published: Sunday, October 23, 2011, 13:09 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark