മുകേഷ് അംബാനിയുടെ മെയ്‍ബാക് 62

Maybach 62
റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ലിമിറ്റഡിന്‍റെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഗാരേജിലേക്ക് എന്നെങ്കിലും എത്തിനോക്കാന്‍ അവസരം കിട്ടിയാല്‍ മെഴ്സിഡസ് എസ് ക്ലാസ്, മെഴ്സിഡസ് എസ് എല്‍ 500 എന്നീ കാറുകള്‍ നിങ്ങള്‍ക്ക് കണ്ടെത്താനാകും. ഈയുള്ളവന്‍ എത്തിനോക്കിയപ്പോള്‍ ഒരാളെക്കൂടി കാണാന്‍ കഴിഞ്ഞു. മെയ്‍ബാക്ക് 62 എന്ന് പേര്.

1909ല്‍ വില്‍ഹെം മെയ്‍ബാക്കും അദ്ദേഹത്തിന്‍റെ പുത്രനും ചേര്‍ന്നാണ് മെയ്‍ബാക് എന്ന പേരില്‍ കാര്‍ കമ്പനി രൂപീകരിച്ചത്. ഡൈംലറില്‍ സാങ്കേതികോപദേശകനായിരുന്നു വില്‍ഹെം. 1907ല്‍ അദ്ദേഹം ഡൈംലറില്‍ നിന്ന് പുറത്തുകടക്കുകയായിരുന്നു. 1960-ല്‍ ഈ സ്ഥാപനത്തെ ഡൈംലര്‍ വിലയ്ക്കെടുത്തു.

ഇടക്കാലത്ത് റോള്‍സ് റോയ്സ് കമ്പനി വില്‍ക്കാന്‍ ഉടമകള്‍ തീരുമാനിച്ചപ്പോള്‍ ബി എം ഡബ്ലിയു, ഫോക്സ്‍വാഗണ്‍ എന്നിവര്‍ക്കൊപ്പം ഡൈംലറും ഒരു പിടി പിടിച്ചു. പക്ഷെ ഫോക്സ്‍വാഗണ്‍ പിടിച്ചത് ഉടുമ്പിന്‍റെ പിടിത്തമായിരുന്നു. നിരാശനായ ഡൈംലര്‍ ആ ചൂടില്‍ പോയി പുറത്തിറക്കിയ വാഹനമാണ് മെയ്‍ബാക്. റോള്‍സ് റോയ്സ് ഫാന്‍റം, ബെന്‍ലെ ആര്‍നേജ് എന്നീ കാറുകളുടെ എതിരാളി എന്ന നിലയിലാണ് ഇന്ന് മെയ്‍ബാക് 62 വിപണിയില്‍ ഇടം പിടിച്ചിരിക്കുന്നത്.

മെയ്‍ബാക്കിന്‍റെ ചിലചില സവിശേഷതകള്‍ ഇവിടെ വിശദീകരിക്കാം.

ബൈ സിനണ്‍ സാങ്കേതികതയുള്ള ഹെഡ്‍ലാമ്പുകളാണ് ഈ കാറിനുള്ളത്. അതിശക്തമായ സിനണ്‍ ഗാസ് ഡിസ്ചാര്‍ജ് ലാമ്പുകലാണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്. സ്റ്റിയറിംഗ് ആംഗിള്‍, സ്പീഡ്, തിരിയുന്നതിന്‍റെ അനുപാതം എന്നിവയ്ക്ക് ആപേക്ഷികമായി പ്രവര്‍ത്തിക്കാന്‍ ഈ ലാമ്പുകള്‍ക്ക് കഴിവുണ്ട്. പാര്‍ക്കിംഗ് എളുപ്പമാക്കുന്നതിനുള്ള പാര്‍ക്‍ട്രോണിക് സിസ്റ്റം ഇതില്‍ ഘടിപ്പിച്ചിരിക്കുന്നു. കീ കൈയിലുണ്ടായിരുന്നാല്‍ കൈ കൊണ്ട് വെറുതെ ഡോറില്‍ തൊട്ടാല്‍ ഡോര്‍ തുറക്കപ്പെടും. കീ ദ്വാരത്തിലിട്ട് അങ്ങോട്ടുമിങ്ങോട്ടും തിരിക്കുമ്പോളുണ്ടാകുന്ന ഊര്‍ജ്ജ നഷ്ടം ഇതിനാല്‍ കുറയുന്നു.

ഡ്രൈവര്‍ കാബിനിലും പാസഞ്ചര്‍ കാബിനിലും പ്രത്യേകമായി കാലാവസ്ഥാ നിയന്ത്രണം സാധ്യമാണ്.

ഇങ്ങനെ പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങള്‍ മെയ്‍ബാക്കിനുണ്ട്. എല്ലാം കൂടി പിന്നീടൊരിക്കല്‍ വിശദീകരിക്കാം.

മല്യയുടെ ബെന്‍ലെ

More from DriveSpark

Article Published On: Saturday, October 29, 2011, 15:07 [IST]
English summary
RIL Chairman Mukesh Ambani owns a Maybach 62. In his garage, you can also find a Mercedes S class and a black Mercedes SL500.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X