വിജയ്‍മല്യയുടെ ബെന്‍ലെ

നാട്ടുകാരെ മുഴുവന്‍ കള്ളുകുടിപ്പിച്ചു കിടത്തുന്നതു കഴിഞ്ഞാല്‍ വിജയ് മല്യയുടെ ഹോബി കാര്‍ ശേഖരണമാണ്. അമേരിക്കയില്‍ ഇതിനായി ഒരു വന്‍ തൊഴുത്തു തന്നെ നിര്‍മിച്ചിട്ടുണ്ട്. കാര്‍ ശേഖരണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനായി അങ്ങോരൊരു വെബ്‍സൈറ്റും തുടങ്ങിയിട്ടുണ്ട്.
ഇങ്ങനെയെല്ലാമാണെങ്കിലും മല്യയുടെ ഏറ്റവും പ്രിയപ്പെട്ട വാഹനം ബെന്‍ലെ കോണ്‍ടിനെന്‍റല്‍ ഫ്ലൈയിംഗ് സ്പര്‍ ആകുന്നു.
5998 സിസിയാണ് എന്‍ജിനിന്‍റെ കപ്പാസിറ്റി. ഇത് 552 കുതിരകളുടെ ശേഷി പുറത്തെടുക്കാന്‍ പോന്നതാണ്. 650 എന്‍ എം ആണ് ടോര്‍ക്ക്. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിന്‍ കരുത്തിനെ ചക്രങ്ങളിലെത്തിക്കുന്നത്.
പരമാവധി 312 കിമി വേഗത്തില്‍ പായാന്‍ ബെന്‍ലെ കോണ്‍ടിനെന്‍റലിന് കഴിയും. 100 കിമി വേഗം പിടിക്കാന്‍ വെറും അഞ്ച് സെക്കന്‍ഡുകളില്‍ താഴെ സമയം മാത്രമേ എടുക്കൂ.


Click it and Unblock the Notifications








