ശിവ് നാടാരുടെ ഫാന്‍റം

Posted By:
<ul id="pagination-digg"><li class="previous"><a href="/four-wheelers/2011/vijay-mallya-owns-bentley-continental-aid0168.html">« Previous</a></li></ul>
Rolls-Royce Phantom
എഛ് സി എല്‍ ടെക്നോളജീസിന്‍റെ ചെയര്‍മാന്‍ ശിവ് നാടാര്‍ ഭൂതദയയ്ക്ക് പേരുകേട്ടയാളാണ്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് പഠനത്തില്‍ മുന്നാക്കം നില്‍ക്കുന്ന പാവപ്പെട്ട കുട്ടികളെ അദ്ദേഹം ദത്തെടുക്കുന്നു. തന്‍റെ സ്കൂളില്‍ പഠിപ്പിക്കുന്നു. പ്ലസ് ടു വരെയുള്ള പഠനച്ചെലവ് മുഴുവന്‍ ശിവ് നാടാര്‍ നോക്കുക്കൊള്ളും.

ശിവ് നാടാന്‍ ഓടിക്കുന്നത് റോള്‍സ് റോയ്സ് ഫാന്‍റം ആണ്. നീല കലര്‍ന്ന ചാര നിറത്തിലാണ് ഇദ്ദേഹത്തിന്‍റെ കാര്‍ എക്സ്റ്റീരിയര്‍. 6.75 ലിറ്റര്‍ എന്‍ജിനാണ് ഈ കാറിനുള്ളത്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍.

2003-ലാണ് ഫാന്‍റം ആദ്യമായി വിപണിയിലെത്തുന്നത്. അതേ വര്‍ഷത്തെ ടോപ് ഗിയര്‍ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് കരസ്ഥമാക്കി ആഡംബര വിപണിയില്‍ ശക്തമായി നിലപാടുറപ്പിച്ചു ഫാന്‍റം.

ഫാന്‍റത്തിന്‍റെ പ്ലാറ്റ്ഫോമും ബോഡിയും ഇന്‍രീരിയറുമെല്ലാം റോള്‍സ് റോയ്സ് പാരമ്പര്യത്തില്‍ നിന്ന് ഒട്ടും തെന്നിമാറുന്നവയല്ല. ഹോഡി നിര്‍മിച്ചെടുത്തിരിക്കുന്നത് അലൂമിനിയത്തിലാണ്.

453 കുതിരശക്തിയാണ് ഫാന്‍റത്തിന്‍റെ എന്‍ജിനിനുള്ളത്. 720 എന്‍ എം ടോര്‍ക്ക്. റോള്‍സ് റോയ്സിന്‍റെ പ്രശസ്തമായ ആത്മഹത്യാ വാതിലുകളാണ് ഇവയ്ക്കുള്ളത്.

ഇന്ത്യന്‍ സിഇഓമാരുടെ കാറുകള്‍

<ul id="pagination-digg"><li class="previous"><a href="/four-wheelers/2011/vijay-mallya-owns-bentley-continental-aid0168.html">« Previous</a></li></ul>
English summary
HCL big boss Shiv Nadar owns a bluish grey Rolls Royce Phantom and a Mercedes 500 SEL
Story first published: Saturday, October 29, 2011, 16:58 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark