സുസുക്കി ഹൈബ്രിഡ് കാറുമായി വരും

Suzuki Swift Hybrid
ഇന്ധനപരമായ പ്രതിസന്ധിയിലാണ് ഓട്ടോമേഖല. എങ്ങനെ ഇതിനെ മറികടക്കും എന്നത് എല്ലാ കമ്പനികളുടെയും ആശങ്കയാണ്. പെട്രോള്‍ വിലവര്‍ധന ആഗോള പ്രതിഭാസമാണെങ്കിലും ഇന്ത്യയിലൊഴികെ മറ്റെവിടെയും ഉപഭോക്താക്കളില്‍ നിന്ന് ഇത്രയും കടുത്ത ഒരു പ്രതികരണം ഉണ്ടായിട്ടില്ല എന്നതാണ് ഓട്ടോ കമ്പനികളെ വലയ്ക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി മാത്രം പ്രത്യേക ഉല്‍പാദന നയം രൂപീകരിക്കേണ്ട ഗതികേടിലാണ് കമ്പനികള്‍.

ബദല്‍ ഇന്ധനങ്ങള്‍ തെരഞ്ഞാണ് വിപണി ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഡീസല്‍ ഇന്ധന കാറുകള്‍ക്ക് ഇപ്പോളുള്ള ഡിമാന്‍റ് എക്കാലത്തും പ്രതീക്ഷിച്ചുകൂടാ. ഡീസലിന് ഇപ്പോള്‍ നല്‍കിവരുന്ന സബ്‍സിഡി കേന്ദ്രം പിന്‍വലിക്കുവാനിടയുണ്ട്. അതല്ല, ഡീസല്‍ കാറുകളുടെ നികുതി കൂട്ടുവാനാണ് പദ്ധതിയെന്നും കേള്‍ക്കുന്നു. രണ്ടായാലും വിപണിക്കത് ദോഷം തന്നെ. ഇതിന് മറ്റൊരു പോംവഴി ആരായുന്നതായിരിക്കും ഉചിതം എന്നാണ് കാര്‍ നിര്‍മാതാക്കള്‍ ആലോചിക്കുന്നത്.

മാരുതി സുസുക്കി ഇപ്പോള്‍ ചിന്തിക്കുന്നത് ഇലക്ട്രിക് കാറുകളെക്കുറിച്ചാണ്. ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന വിവരം സുസുക്കി മോട്ടോഴ്സ് റെപ്രസെന്‍റേറ്റീവ് ഡയറക്ടര്‍ തോഷിഹിരോ സുസുക്കിയാണ് അറിയിച്ചത്. അതേസമയം എന്ന്, എങ്ങനെ എപ്പോള്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാന്‍ തോഷിഹിരോ തയ്യാറായില്ല.

അടുത്ത ദില്ലി എക്സ്പോയില്‍ സുസുക്കിയുടെ ഇന്ധനക്ഷമതയേറിയ കണ്‍സെപ്റ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇവ വിപണിയില്‍ വലിയ ചലനങ്ങളുണ്ടാക്കും എന്നാണ് കരുതപ്പെടുന്നത്. ചെലവി കുറഞ്ഞ രീതിയില്‍ ഹൈബ്രിഡ് കാറുകള്‍ നിര്‍മിക്കുകയാണെങ്കില്‍ അത് ഇന്ത്യയില്‍ സ്വീകരിക്കപ്പെടും എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

More from DriveSpark

Article Published On: Saturday, December 3, 2011, 15:08 [IST]
English summary
Japanese auto maker Suzuki Motor Corporation is thinking on introducing hybrid cars in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X