32 കിമി മൈലേജുള്ള സുസുക്കി റജിന

Suzuki Regnia
ടോക്യോ മോട്ടോര്‍ഷോയില്‍ സുസുക്കിയുടെ പുതിയൊരു താരപ്പിറവി കൂടി. ലിറ്ററിന് 32 കിമി മൈലേജ് ലഭിക്കുന്ന ലൈറ്റ് വെയ്റ്റ് കണ്‍സെപ്റ്റ് കാര്‍, സുസുക്കി റജിന ടോക്യോ മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ചു. അടുത്ത രണ്ടു വര്‍ഷത്തിനകം ആഗോളവിപണിയിലെത്തിക്കാന്‍ ലക്ഷ്യം വെച്ചാണ് സുസുക്കി പുതിയ ഹാച്ച്ബാക്ക് അവതരിപ്പിക്കുന്നത്.

ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ കരിമ്പുക നിര്‍ഗമന നിരക്കുമാണ് സുസുക്കി റജിനയുടെ പ്രത്യേകതകള്‍. വളരെ എയ്റോഡൈനമിക് ആയ ഡിസൈന്‍ സവിശേഷതയാണ് റജിനയ്ക്കുള്ളത്. 730 കിലോഗ്രാം ആണ് വാഹനത്തിന്‍റെ കര്‍ബ് വെയ്റ്റ്. ഇന്ധനവില അടിക്കടി കയറുന്ന ആഗോള പ്രതിഭാസത്തെ അഭിസംബോധന ചെയ്യുകയാണ് സുസുക്കി റജിനയിലൂടെ.

ഇന്ത്യന്‍ വിപണിയിലേക്ക് റെഗ്നിയ വരും എന്നു കരുതുന്നതിന് കാരണം ഇന്ധനക്ഷമത തന്നെയാണ്. ഇത് സംബന്ധിച്ച് വ്യക്തമായെന്തെങ്കിലും പറയാന്‍ സുസുക്കി തയ്യാറായിട്ടില്ലെങ്കിലും ചില സൂചനകള്‍ ആ വഴിക്ക് നമുക്ക് ലഭ്യമാണ്.

32 കിലോമീറ്ററാണ് റജിനയുടെ ഇന്ധനക്ഷമത. കിലോമീറ്ററിന് 70 ഗ്രാം എന്ന നിരക്കിലാണ് ഈ ചെറുഹാച്ച്ബാക്ക് കരിമ്പുക പുറത്തുവിടുക.

അതിസമ്പന്നമാണ് റജിനയുടെ ഡിസൈന്‍. എയ്റോഡൈനമിക് ഫീല്‍ ഒറ്റക്കാഴ്ചയില്‍ നമ്മെ ആകര്‍ഷിക്കുന്നു. കാറ്റിനോട് മല്ലിടാതെ കൂടുതല്‍ മികച്ച ഇന്ധനലാഭം റജിനയ്ക്ക് നല്‍കാനാവും. റിയര്‍ലാമ്പുകള്‍ ആധുനികമായ ഡിസൈന്‍ സവിശേഷതയുടെ എല്ലാ ഗുണങ്ങളും പേറുന്നു.

Most Read Articles

Malayalam
English summary
Suzuki Japan has just unveiled their concept car, Suzuki Regina at Tokyo Motor Show in Japan.
Story first published: Wednesday, November 16, 2011, 11:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X