25.51 കി.മീ മൈലേജ്! ഇന്ധനവിലയെ പേടിക്കണ്ട; 10-ാം വാർഷികത്തിലും മൈലേജിൽ വിസ്മയമായി മാരുതി SUV
ഇന്ത്യന്‍ നിരത്തുകളില്‍ കോംപാക്ട് എസ്‌യുവി എന്ന വാക്കിന് പുതിയ അര്‍ത്ഥം നല്‍കിയ മാരുതി സുസുക്കി ബ്രെസ വിജയകരമായ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്നു. ടാറ്റ നെക്‌സോണ്‍ ഉള്‍പ്പെടെയുള്ള വമ്പന്‍മാരോട് പൊരുതി ഇന്നും വിപണിയിലെ കിരീടമില്ലാത്ത രാജാവായി തുടരുന്ന ബ്രെസയുടെ വിജയഗാഥ അറിയാം. 2016 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ഈ മോഡല്‍ നിലവില്‍ 10 വര്‍ഷം കൊണ്ട് 14 ലക്ഷത്തിലധികം യൂണിറ്റുകളുടെ വില്‍പ്പനയാണ് ഇന്ത്യയില്‍ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. രാജ്യത്തെ മൊത്തം കാര്‍ വില്‍പ്പനയുടെ 31 ശതമാനവും കോംപാക്ട് എസ്‌യുവികളാണെന്നത് ഈ വിഭാഗത്തിന്റെ സ്വീകാര്യത വ്യക്തമാക്കുന്നു.
വിപണിയില്‍ എത്തിയ ആദ്യ വര്‍ഷം തന്നെ 28 പ്രധാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കാന്‍ ബ്രെസക്ക് സാധിച്ചു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് 'ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ 2017' (ICOTY) അവാര്‍ഡാണ്. നിലവില്‍ ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO തുടങ്ങിയ ശക്തരായ എതിരാളികളോടാണ് ബ്രെസ വിപണിയില്‍ മത്സരിക്കുന്നത്. പത്തു വര്‍ഷം പിന്നിടുമ്പോഴും വില്‍പ്പനയില്‍ ബ്രെസ മുന്‍നിരയില്‍ തുടരുന്നു.

സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റര്‍ K15C ഡ്യുവല്‍ ജെറ്റ് ഡ്യുവല്‍ വിവിടി പെട്രോള്‍ എഞ്ചിനാണ് ബ്രെസയ്ക്ക് കരുത്തേകുന്നത്. 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഈ വാഹനം ലഭ്യമാണ്. കാര്യക്ഷമമായ എഞ്ചിനും കുറഞ്ഞ പരിപാലന ചെലവുമാണ് ഈ എസ്യുവിയെ ഇന്ത്യന്‍ കുടുംബങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കുന്നത്. എല്ലാത്തരം റോഡുകള്‍ക്കും അനുയോജ്യമായ പ്രകടനമാണ് ഈ എഞ്ചിന്‍ പുറത്തെടുക്കുന്നത്.
പെട്രോള്‍ പതിപ്പിന് പുറമെ പരിസ്ഥിതി സൗഹൃദമായ സിഎന്‍ജി (CNG) വേരിയന്റിലും ബ്രെസ ലഭ്യമാണ്. 1.5 ലിറ്റര്‍ പെട്രോള്‍ + സിഎന്‍ജി എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഒരു കിലോ സിഎന്‍ജിക്ക് 25.51 കിലോമീറ്റര്‍ മൈലേജാണ് (ARAI) കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മികച്ച മൈലേജ് നല്‍കുന്ന ബ്രെസ സിഎന്‍ജിക്ക് വിപണിയില്‍ വലിയ ഡിമാന്‍ഡുണ്ട്.

യാത്രക്കാരുടെ സൗകര്യത്തിനായി ഒട്ടനവധി അത്യാധുനിക ഫീച്ചറുകള്‍ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ഹെഡ്സ് അപ്പ് ഡിസ്പ്ലേ (HUD), ഇലക്ട്രിക് സണ്‍റൂഫ് എന്നിവ ഇതില്‍ പ്രധാനമാണ്. വേരിയന്റുകള്‍ക്ക് അനുസൃതമായി 17.78 സെന്റീമീറ്റര്‍ മുതല്‍ 22.86 സെന്റീമീറ്റര്‍ വരെയുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പ്രീമിയം സൗണ്ട് സിസ്റ്റവും ഈ കാറില്‍ സജ്ജീകരിച്ചിരിക്കുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയും ഇതിലുണ്ട്.
ക്യാബിനുള്ളില്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, കൂള്‍ഡ് ഗ്ലോവ് ബോക്‌സ് തുടങ്ങിയ സൗകര്യങ്ങള്‍ യാത്ര സുഖകരമാക്കുന്നു. ഡ്രൈവര്‍ സീറ്റിന്റെ ഉയരം ക്രമീകരിക്കാനുള്ള സംവിധാനവും കീലെസ് എന്‍ട്രിയും വാഹനത്തിലുണ്ട്. പിന്‍സീറ്റ് യാത്രക്കാര്‍ക്കായി പ്രത്യേക എസി വെന്റുകളും ഫാസ്റ്റ് യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകളും നല്‍കിയിട്ടുണ്ട്. സ്മാര്‍ട്ട് കീ ഉപയോഗിച്ചുള്ള പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സൗകര്യം ഡ്രൈവിംഗ് കൂടുതല്‍ എളുപ്പമാക്കുന്നു.

സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തിലും മാരുതി ബ്രെസ വിട്ടുവീഴ്ച ചെയ്യുന്നില്ല. എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, 360 ഡിഗ്രി വ്യൂ ക്യാമറ, റിയര്‍ വ്യൂ ക്യാമറ എന്നിവയും സുരക്ഷ ഉറപ്പാക്കുന്നു. വാഹനത്തിന്റെ കരുത്തുറ്റ നിര്‍മ്മാണ രീതിയും മികച്ച സേഫ്റ്റി റേറ്റിംഗും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന ഘടകങ്ങളാണ്.
വില പരിശോധിക്കുമ്പോള്‍, ബ്രെസയുടെ എന്‍ട്രി ലെവല്‍ വേരിയന്റിന് 8.26 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ടോപ്പ് എന്‍ഡ് മോഡലിന് 13.01 ലക്ഷം രൂപ വരെയാണ് വില വരുന്നത്. നിലവില്‍ ബ്രെസയുടെ പരിഷ്‌കരിച്ച ഫേസ്ലിഫ്റ്റ് (Maruti Suzuki Facelift) മോഡല്‍ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് മാരുതി സുസുക്കി. പുതിയ മാറ്റങ്ങളോടെ എത്തുന്ന ഫേസ്‌ലിഫ്റ്റ് പതിപ്പ് ബ്രെസയുടെ വിപണി വിഹിതം ഇനിയും വര്‍ദ്ധിപ്പിക്കുമെന്നാണ് വാഹന പ്രേമികള്‍ വിലയിരുത്തുന്നത്.


Click it and Unblock the Notifications








