ഗണേഷ്കുമാറിന്‍റെ ഒമ്പതാം നമ്പര്‍ കാറുകള്‍

Ganesh Kumar
കേരള നിയമസഭയില്‍ എത്ര ഗണേഷ്‍കുമാര്‍ ഉണ്ട്? റിപ്പോര്‍ട്ടുകളെ വിശ്വസിക്കാമെങ്കില്‍ അഞ്ച് ഗണേഷ്‍കുമാര്‍മാര്‍ നിയമസഭയിലുണ്ട്!

പ്രശസ്ത സിനിമാ-സീരിയല്‍ നടനും കേരള മന്ത്രിസഭയില്‍ കാട്-കായികം-സംസ്കാരം എന്നിവയുടെ ചുമതലക്കാരനുമായ കെ ബി ഗണേഷ്‍കുമാറിന് അനുവദിക്കപ്പെട്ടിട്ടുള്ള ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം ഒന്ന്. കാറിന്‍റെ നമ്പര്‍ ഒന്‍പത്. എന്നാല്‍ പത്തനാപുരത്തും പരിസരങ്ങളിലും ചീറിപ്പായുന്ന ഒന്‍പതാം നമ്പര്‍ കാറുകളുടെ എണ്ണം അഞ്ച്! ഇതെങ്ങനെ സംഭവിച്ചു?

സംഗതി ലളിതം. ബന്ധുമിത്രാദികളോട് അതിയായ സേനഹവും കാരുണ്യവും കാത്തു സൂക്ഷിക്കുന്ന പ്രകൃതമാണ് ഗണേഷിന്‍റേത്. ഇത് പാരമ്പര്യ വഴിയാണെന്നേ പറയേണ്ടൂ. ഗണേഷ് മന്ത്രിയായതിന്‍റെ വകയില്‍ അടുപ്പക്കാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം ലഡു, ജിലേബി എന്നവയ്ക്കൊപ്പം തന്‍റെ ഔദ്യോഗിക വാഹനത്തിന്‍റെ നമ്പര്‍ കൂടി അദ്ദേഹം കനിഞ്ഞുനല്‍കുകയായിരുന്നു. അങ്ങനെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഇപ്പോള്‍ സഞ്ചരിക്കുന്നത് മന്ത്രി ഗണേഷ് കുമാറിന്‍റെ ഔദ്യോഗിക വാഹനത്തിലാണ്. എല്ലാവരുടെയും പക്കല്‍ ഒന്‍പതാം നമ്പര്‍ വാഹനങ്ങള്‍! ആശ്രിതവാല്‍സല്യത്തിന്‍റെ മൂര്‍ദ്ധന്യമെന്നേ ഇതിനെ വിശേഷിപ്പിക്കാവൂ.

ഒന്‍പതാം നമ്പര്‍ വാഹനം നിരത്തില്‍ കാണുമ്പോള്‍ കാണുമ്പോള്‍ മന്ത്രി ഗണേഷ്കുമാര്‍ അകത്തുണ്ടെന്ന ധാരണയില്‍ പൊലീസ് വാഹനങ്ങള്‍ എസ്കോര്‍ട് പോകുന്നു. കാര്‍ നിര്‍ത്തി പുറത്തിറങ്ങുന്ന ഗണേഷിന്‍റെ സൃഹൃത്തുക്കളെ കാണുമ്പോള്‍ പൊലീസുകാര്‍ ഇളിഭ്യരായി മടങ്ങുന്നു. ഇത് തിരുവനന്തപുരത്ത് ഒരു സ്ഥിരം പരിപാടിയായിരിക്കുകയാണ്.

ഇപ്പോള്‍ ഗണേഷ്കുമാറിന്‍റെ ഒന്‍പതാം നമ്പര്‍ വണ്ടികള്‍ പലയിടങ്ങളില്‍ പല രൂപഭാവങ്ങളില്‍ ബഹുവിധ പരിപാടികളില്‍ ഒരേ സമയം പങ്കെടുത്ത് ജനസേവനപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. ഒരു വാഹനം അളിയന്‍റെ കുഞ്ഞിന്‍റെ ചോറൂണിന് പോകുമ്പോള്‍ മറ്റൊന്ന് 'പ്രിസണര്‍ 5990'ന് ആശുപത്രിയില്‍ ഭക്ഷണമെത്തിക്കാന്‍ നീങ്ങും. മറ്റൊരു വാഹനം പാര്‍ട്ടി പരിപാടിയിലേക്ക് ആളുകളെ കൂട്ടാനുള്ള പരിപാടിയില്‍ മുഴുകുമ്പോള്‍ വേറൊന്നില്‍ ഗണേഷ്‍കുമാറിന്‍റെ സുഹൃത്തുക്കള്‍ നഗരപരിപാലനത്തിനായി പത്തനാപുരം ടൗണില്‍ ചുറ്റിക്കറങ്ങും.

ഇങ്ങനെ 'അധികാരവികേന്ദ്രീകരണ'ത്തിന് ഒരു പുതിയ മാതൃക തന്നെയാണ് ഗണേഷ്‍കുമാര്‍ പ്രവൃത്തിയിലൂടെ കാട്ടിത്തന്നിരിക്കുന്നത്. ഏതെല്ലാം കാറുകള്‍ക്കാണ് മന്ത്രി ഗണേഷ്കുമാര്‍ തന്‍റെ ഔദ്യോഗിക നമ്പര്‍ കനിഞ്ഞു നല്‍കിയതെന്ന് അടുത്ത താളുകളില്‍ വിശദീകരിക്കുന്നു.

ഗണേഷ്കുമാറിന്‍റെ വോള്‍വോ എസ്60

More from DriveSpark

Article Published On: Saturday, November 5, 2011, 16:07 [IST]
English summary
Kerala Forest Minister K B Ganesh Kumar has got a five official vehicles with the same number plate. Here is a review of those vehicles.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X