ഏറ്റവും ഇന്ധനക്ഷമതയുള്ള ഡീസല്‍ കാറുകള്‍

ഡീസല്‍ കാറുകളെ രണ്ടാം തരം വിപണി വസ്തുവായാണ് കാര്‍ നിര്‍മാതാക്കളും ഉപഭോക്താക്കളും കണ്ടിരുന്നത്. സബി കോംപാക്ട് കാറുകളുടെ വിപണിയിലല്ലാതെ വലിയ കാറുകളുടെ വിപണിയില്‍ ഡീസല്‍ കാറുകള്‍ ഒരു നിര്‍ബന്ധമേ അല്ലായിരുന്നു. ഹോണ്ട ഇത്രയും കാലം ഡീസല്‍ കാറുകള്‍ വിപണിയിലിറക്കാതെയാണ് മുന്നേറ്റം തുടര്‍ന്നത്. എന്നാല്‍ ഇനിയത് പറ്റില്ലെന്നായിരിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ ഡീസല്‍ കാറുകള്‍ എത്തിക്കാന്‍ വേണ്ടി മാത്രം ജപ്പാനിലെ ഹോണ്ട ഗവേഷണകേന്ദ്രത്തില്‍ ഡീസല്‍ എന്‍ജിന്‍ വികസിപ്പിക്കുന്ന പരിപാടി പുരോഗമിക്കുകയാണ്.
കാര്യങ്ങള്‍ ഇങ്ങനെയെല്ലാമായിരിക്കെ, വിപണിയിലെ ഡീസല്‍ കാറുകളെക്കുറിച്ചും അവ നല്‍കുന്ന മൈലേജിനെക്കുറിച്ചും ഒരു സാമാന്യ ധാരണ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ കാറുകളെയും ഇവിടെ വിശകലനത്തിന് വിധേയമാക്കുന്നില്ല. ഏറ്റവുമധികം മൈലേജ് നല്‍കുന്ന കാറുകള്‍ എന്നതാണ് നയം. സിയാം നല്‍കുന്ന കണക്കുകളാണ് അവലംബം.


Click it and Unblock the Notifications








