മൈലേജിന്‍റെ രാജാവ്

ഇന്‍ഡിക വിസ്തയുടെ ഡീസല്‍ പതിപ്പുകള്‍ക്ക് 22.3 കിമി മൈലേജ് ലഭിക്കുന്നുണ്ട്. ഇതാണ് ടാക്സിയായി കൂടുതല്‍ ഉപയോഗിക്കപ്പെടുന്നതിന്‍റെ അടിസ്ഥാനം. ഫിയറ്റിന്‍റെ മള്‍ടിജെറ്റ് എന്‍ജിന്‍ ഡീസലിനെ മികച്ച രീതിയില്‍ കത്തിക്കുന്നു.
ഇന്‍ഡികയുടെ എല്ലാ വേരിയന്‍റുകളും മികച്ച ഇന്ധനക്ഷമതയുള്ളവയാണ്. എല്ലാ പതിപ്പുകളെക്കുറിച്ചു പറയാന്‍ നിന്നാല്‍ കാര്യം കുഴപ്പമാകും. ഇന്‍ഡികയ്ക്ക് ഇടയ്ക്കിടെ പതിപ്പുകളിറക്കുന്നത് ടാറ്റയ്ക്ക് ഏതാണ്ടൊരു ഹോബി പോലെയാണ്.
ആറ് ഡീസല്‍ പതിപ്പുകളാണ് വിസ്തയ്ക്കുള്ളത്. ടാറ്റ ഇന്‍ഡിക വിസ്ത ക്വാഡ്രാജെറ്റ് എല്‍ എസ്, എല്‍ എക്സ്, വി എക്സ്, ഇസഡ് എക്സ് എന്നിവയും ടി ഡി ഐ എല്‍ എക്സ്, ടി ഡി ഐ എല്‍ എസ് എന്നിവയും.
4,25,000 മുതല്‍ 5,23,000 വരെയ വിലനിലവാരം.


Click it and Unblock the Notifications








