നിസ്സാന്‍ സണ്ണി ടെസ്റ്റ് ഡ്രൈവ്

എന്നാല്‍ അത്തരം മുന്‍വിധികളെ മാറ്റിമറിച്ചു സണ്ണിയുടെ ഡിസൈന്‍. തീര്‍ച്ചയായും ചിലചിലയിടങ്ങളില്‍ മൈക്രയുടെ ചിലചില സവിശേഷതകള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും. ഇന്ത്യന്‍ വിപണിയില്‍ ഇറക്കുമതി വഴി വന്നുകൊണ്ടിരിക്കുന്ന നിസ്സാന്‍ ടീനയുടെ സവിശേഷതകളുമായാണ് സണ്ണിക്ക് കൂടുതല്‍ ചാര്‍ച്ച. എങ്കിലും സണ്ണി സണ്ണിയായും മൈക്ര മൈക്രയായും തന്നെയാണ് നിലപാടെടുത്തിരിക്കുന്നത്.
പാര്‍ക്കിംഗ് ഏരിയയില്‍ ഹ്യൂണ്ടായ് വെര്‍ണ, മാരുതി സുസുക്കി എസ് എക്സ് ഫോര്‍, മാന്‍സ എന്നിവയ്ക്കൊപ്പം കിടക്കുമ്പോള്‍ നിസ്സാന്‍ സണ്ണി ചില പരാതികള്‍ ഉന്നയിക്കുന്നു. "ഈ സ്ഥലം എനിക്ക് പോര" എന്നതാണത്. തീര്‍ച്ചയായും നിസ്സാന്‍ സണ്ണി നല്‍കുന്ന ആകര്‍ഷകമായ വാഗ്ദാനങ്ങളില്‍ ഒന്ന് ഇതു തന്നെയാണ്. നീീീീീണ്ട ശരീരത്തെ ഒതുക്കുവാന്‍ മിഡ് ലെവല്‍ സെഡാന്‍ സെഗ്മെന്‍റിന്‍റെ ഗാരേജിനെ പുതുക്കിപ്പണിയേണ്ടിയിരിക്കുന്നു.
സണ്ണിയുടെ അകം അമ്മാവന്‍റെ ചാരുകസേരയ്ക്കും ഉണ്ണിയുടെ തൊട്ടിലിനും സൗകര്യം നല്‍കുന്നു എന്ന് അതിശയം കലര്‍ത്തി പറയാം. സെഗ്മെന്‍റില്‍ ഇത്രയധികം സ്പേസ് അകത്ത് നല്‍കുന്നവര്‍ ഇല്ല. ആറടി ഉയരമുള്ളയാള്‍ക്ക് സുഖമായി റിയര്‍ സീറ്റില്‍ ഇരിക്കാം. ബൂട്ട് സ്പേസും സെഗ്മെന്‍റില്‍ മത്സരിച്ചു നില്‍ക്കാന്‍ പോന്നതു തന്നെയാണ്.


Click it and Unblock the Notifications








