സണ്ണി ഡീസല്‍ ബുക്കിംഗ് തുടങ്ങി

നിസ്സാനിന്‍റെ ഗ്ലോബല്‍ 'വി' പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച നിസ്സാന്‍ സണ്ണി വിപണിയില്‍ തരക്കേടില്ലാത്ത പ്രകടനം നടത്തുന്നുണ്ട്. അധികം താമസിക്കാതെ നിസ്സാനിന്‍റെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലായി സണ്ണി മാറുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഡീസല്‍ പതിപ്പുകളില്‍ എക്സ് എലിന്‍റെ വില 7,98,000 രൂപയാണ്. എക്സ് വി പതിപ്പിന് 8,78,000 രൂപയും. ഇവ ദില്ലി എക്സ്ഷോറൂം വിലയാണ്. കേരളത്തില്‍ ചെറിയ മാറ്റം കാണും. രാജ്യത്തെമ്പാടുമായി 47 ഡീലര്‍ഷിപ്പുകള്‍ നിസ്സാനിനുണ്ട്.
1.5 ലിറ്റര്‍ 4 സിലിണ്ടര്‍ കെ9കെ ഡീസല്‍ എന്‍ജിനാണ് സണ്ണിയുടേത്. ഈ എന്‍ജിന്‍ 21.64 കിലോമീറ്റര്‍ മൈലേജ് നല്‍കും. ഇത് എആര്‍എഐ കണക്കാണ്. 86PS കുതിരശക്തി @ 3750 ആര്‍ പി എമ്മില്‍. 200 എന്‍ എം ടോര്‍ക്ക് @ 2000 ആര്‍ പി എമ്മില്‍.
നിസ്സാന്‍ സണ്ണി ടെസ്റ്റ് ഡ്രൈവ്


Click it and Unblock the Notifications








