കാറൊരു കോളാമ്പിയായാല്‍

ഇനിയുമൊരു കൂട്ടരുണ്ട്. ഇവര്‍ പ്രത്യേക തരക്കാരാണ്. കാര്‍ എന്നാല്‍ ഇവര്‍ക്ക് ഒരു റസ്റ്ററന്‍റ് പോലെയാണ്. കാറിനകത്ത് കയറിയാല്‍ തീറ്റ തുടങ്ങണം. അല്ലെങ്കില്‍ കാറിനകത്ത് കയറിയാലേ ഇക്കൂട്ടര്‍ക്ക് എന്തെങ്കിലും തിന്നാനൊക്കൂ. ഹോട്ടലിനു മുന്‍പില്‍ വണ്ടി നിറുത്തിയിട്ട് ഭക്ഷണം കാറിലേക്ക് വരുത്തിക്കും. എന്നിട്ട് കാറിനുള്ളില്‍ മീനിന്‍റെ മുള്ളും മുരിങ്ങക്കാ തൊലിയും എന്നുവേണ്ട സകല വേസ്റ്റുകളും നിറച്ചിടും. ഇത്തിരി സ്വകാര്യതയ്ക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്. പക്ഷെ മറ്റൊരാള്‍ കാറിനകത്ത് കയറുമ്പോളാണ് വിവരമറിയുക. മീന്‍വണ്ടി പോകുമ്പോള്‍ വെള്ളം തെറിച്ചതാവാം എന്നയാള്‍ സമാധാനിച്ച് സഹിച്ചിരിക്കും.
വീട്ടിലെ പയ്യന്മാര്‍ കാറെടുത്ത് പുറത്തു പോയി തിരിച്ചുവന്നാല്‍ ആധുനികമായ ചില ഗന്ധങ്ങളായിരിക്കും കാറിനകത്ത് നിറയുക. വിജയ് മല്യ പുറത്തിറക്കുന്ന റം ഐറ്റങ്ങളില്‍ ഏറ്റവും കൂതറയായത് തിരഞ്ഞെടുത്ത് അവ കാറിനകത്ത് വെച്ചടിക്കും. ഷാംപെയ്‍നാണെന്നാണ് വിചാരം. അതെല്ലാം കാറിനകത്ത് തെറിപ്പിക്കും. ചിലര്‍ മധു, പാന്‍ പരാഗ്, ചൈനീ കൊയ്നീ തുടങ്ങിയവ ഉപയോഗിച്ച് താംബൂല ചര്‍വണം നടത്തും. മറ്റു ചിലര്‍ ച്യൂയിംഗം ചവച്ച് തുപ്പും. ചുരുക്കത്തില്‍ തിരിച്ചെത്തുമ്പോഴേക്ക് കാര്‍ ഒരു കോളാമ്പിയായിക്കാണും.
ഇത്തരത്തില്‍ കാറിനെ കോളാമ്പിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനും കോളാമ്പിയായി മാറിയ കാറിനെ നന്നാക്കിയെടുക്കുവാനും അടുത്ത പേജ് സന്ദര്‍ശിക്കുക.
കാറിനകത്ത് കുടിക്കരുത്, തിന്നരുത്!


Click it and Unblock the Notifications








