ടാറ്റ മോഡലുകള്‍ വിലക്കുറവില്‍

പെട്രോള്‍ മോഡലുകള്‍ക്കാണ് കമ്പനികള്‍ ഏറെയും ഡിസ്കൗണ്ട് പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുള്ളത്. ഇന്ധനവിലവര്‍ധന മൂലമുണ്ടായ വില്‍പനയില്‍ അസന്തുലിതാവസ്ഥ കുറയ്ക്കാണ് ഇത് സഹായകമാകുമെന്നാണ് കരുതപ്പെടുന്നത്.
ടാറ്റ നാനോയുടെ 2012 മോഡല്‍ പുറത്തിറങ്ങിയത് ദിവസങ്ങള്‍ക്കു മുന്‍പാണ്. ഷോറൂമുകളില്‍ ബാക്കിയുള്ള 2011 മോല്‍ കാറുകള്‍ക്ക് വിലക്കിഴിവ് നല്‍കി വില്‍പന ഉയര്‍ത്താനാണ് കമ്പനിയുടെ പദ്ധതി. 25,000 രൂപയാണ് 2011 നാനോ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് ഡിസ്കൗണ്ട്. സി എക്സ്, എല്‍ എക്സ് മോഡലുകള്‍ക്ക് 30,000മാണ് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടൊപ്പം എക്സ്ചേഞ്ച് ബോണസ് ആയി 5000 രൂപയുമുണ്ട്.
2012 നാനോയുടെ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 12,000മാണ് ഡിസ്കൗണ്ട്. സി എക്സ്, എല്‍ എക്സ് പതിപ്പികള്‍ക്ക് 15,000 രൂപയും ഡിസ്കൗണ്ടുണ്ട്.
ടാറ്റ ഗ്രാന്‍ഡെ ഡികോര്‍ ഇപ്പോള്‍ 34000 രൂപ വിലക്കുറവില്‍ ലഭ്യമാണ്. 40,000 രൂപ എക്സ്ചേഞ്ച് ബോണസ് ഇതിനൊപ്പമുണ്ട്. 85000 രൂപയാണ് മിനിമം ഡൗണ്‍ പേയ്മെന്‍റ്.
മള്‍ടി പര്‍പസ് വാഹനമായ ടാറ്റ വെന്‍ച്വറിന് 27,500 രൂപയാണ് ഡിസ്കൗണ്ട്. 40,000 രൂപ എക്സ്ചേഞ്ച് ബോണസ് നല്‍കുന്നുണ്ട്. 50,000 രൂപയാണ് ഡൗണ്‍ പേയ്മെന്‍റ്.
ടാറ്റ സഫാരി ഡികോര്‍ എസ് യു വിക്ക് 34,000 രൂപ കിഴിവ് നല്‍കുന്നുണ്ട്. 40,000 രൂപയാണ് എക്സ്ചേഞ്ച് ബോണസ്.
ആര്യ, മാന്‍സ, വിസ്ത, ഇസിഎസ് വിലക്കിഴിവില്‍


Click it and Unblock the Notifications








