ദില്ലി എക്സ്പോയില്‍ 55 ലോഞ്ചുകള്‍

2012 Delhi Auto Show
2012 ദില്ലി ഓട്ടോ എക്സ്പോ എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു? കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ ഉപഭൂഖണ്‍ഡത്തിലെ ഈ ഓട്ടോ ഷോ ലോകമെങ്ങുമുള്ള ഓട്ടോമൊബൈല്‍ കമ്പനികളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ്. മുന്‍ വര്‍ഷങ്ങളില്‍ ദില്ലി ഓട്ടോ എക്സ്പോ ചില പ്രതീക്ഷകളുടെ ആഘോഷമായിരുന്നു. ഇന്ത്യന്‍ വിപണി വളരും എന്ന പ്രതീക്ഷയാണ് വാഹന നിര്‍മാതാക്കളെ നയിച്ചിരുന്നത്. ഇന്ന് സ്ഥിതിയില്‍ കാര്യമായ മാറ്റം തന്നെ വന്നിരിക്കുന്നു.

ഇന്ന് ഇന്ത്യന്‍ വിപണി അതിന്‍റെ കരുത്ത് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ലോക കാര്‍ ഭീമന്മാര്‍ ഇക്കാര്യം തിരിച്ചറിയുകയും ചെയ്തിരിക്കുന്നു. വിപണിയിലേക്ക് മുന്‍പെങ്ങുമില്ലാത്ത വിധം വിദേശമൂലധനം പ്രവഹിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ഒന്നുരണ്ടു വര്‍ഷമായി കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ വിപണിയെ വിശ്വസിക്കാം എന്ന തോന്ന് കാര്‍ നിര്‍മാതാക്കള്‍ക്കിടയില്‍ ശക്തമായിരിക്കുകയാണ്.

പെട്രോള്‍ വിലക്കയറ്റം മൂലം കാര്‍ വിപണി അല്‍പം മാന്ദ്യത്തിലായിട്ടും കാര്‍ നിര്‍മാതാക്കളുടെ സാഹസങ്ങള്‍ക്ക് കുറവൊന്നും ഉണ്ടായിട്ടില്ല. ഇതൊരു താല്‍ക്കാലിക പ്രതിഭാസമാണെന്ന് അവര്‍ക്കറിയാം. മന്‍മോഹന്‍ സിംഗിന്‍റെ വാക്കുകളെ അവര്‍ക്ക് വിശ്വാസമാണ്. പെട്രോള്‍ വിലക്കയറ്റം സാമ്പത്തിക വളര്‍ച്ചയുടെ ലക്ഷണമാണെന്ന് കാര്‍ നിര്‍മാതാക്കളും ഉറച്ചു വിശ്വസിക്കുന്നു. തങ്ങളുടെ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ശേഷിയുള്ളവരുടെ എണ്ണവും കാതലും കൂടുക തന്നെ ചെയ്യും.

അടുത്ത വര്‍ഷത്തെ ദില്ലി ഓട്ടോ എക്സ്പോ ജനുവരി 5നാണ് തുടങ്ങുന്നത്. 55 പുതിയ കാറുകളാണ് ദില്ലി എക്സ്പോയില്‍ ലോഞ്ച് ചെയ്യപ്പെടുക. ലോകത്തിലെ പ്രമുഖ ഓട്ടോ ഷോകള്‍ പരിശോധിക്കുമ്പോള്‍ ഈ എണ്ണത്തില്‍ അത്ഭുപ്പെടാന്‍ വകുപ്പുണ്ട്. ഇത്രയധികം ലോഞ്ചുകള്‍ മറ്റധികം ഓട്ടോ ഷാകളില്‍ നടക്കാറില്ല!

ദില്ലി ഓട്ടോഷോയില്‍ മാരുതി മുതല്‍ ഫെരാരിയും പോര്‍ഷെയും വരെയുള്ളവരുടെ സാന്നിധ്യം സംഘാടകര്‍, അല്ല, കമ്പനികള്‍ തന്നെ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇവ വോള്യം വിപണിയില്‍ ഇല്ലാത്ത ബ്രാന്‍ഡുകളാണെങ്കിലും ആളെക്കൂട്ടാന്‍ മിടുക്കരാണ്.

ദില്ലി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കപ്പെടുന്ന പുതിയ കാറുകള്‍ വിപണിയെ ഒന്ന് ഉദ്ദീപിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കാര്‍ കമ്പനികള്‍. 7 ദിവസത്തെ എക്സ്പോ ദില്ലിയിലെ പ്രഗതി മൈതാനത്തിലാണ് നടക്കുക.ജനുവരി 7 മുതല്‍ പൊതുജനങ്ങള്‍ക്ക് എക്സ്പോയില്‍ പ്രവേശനം ലഭിക്കും. അവസാനത്തെ മൂന്ന് ദിനങ്ങള്‍ ട്രേഡ് ഡേയ്‍സ് ആണ്.

ദില്ലി ഓട്ടോ എക്സ്പോയിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ താഴെ നല്‍കുന്നു:

സീസണല്‍ ടിക്കറ്റ് - 1500 (ഒരാള്‍ക്ക്)
വീക്‍ലി ടിക്കറ്റ് പ്രീമിയം അവേഴ്സ് - 500 (ഒരാള്‍ക്ക് - 10 AM to 3 PM)
വിക്‍ലി ജനറല്‍ അവേഴ്സ് - 150 (ഒരാള്‍ക്ക്- 3 PM to 7 PM)
വീക്കെന്‍ഡ് ടിക്കറ്റ് - 200 (ഒരാള്‍ക്ക്)

ദില്ലി എക്സ്പോയിലെ വണ്ടികള്‍

More from DriveSpark

Article Published On: Saturday, November 19, 2011, 12:38 [IST]
English summary
The 2012 Delhi Auto Expo will be a huge affair for several carmakers. India's only premier car show has always attracted carmakers from across the globe but next year's event has gained more importance.
കൂടുതല്‍... #auto show #ഓട്ടോ ഷോ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X