ദില്ലി എക്സ്പോയിലെ വണ്ടികള്‍

Ecosport SUV
പറഞ്ഞുവല്ലോ, ദില്ലി എക്സ്പോയില്‍ വണ്ടികളുടെ ഒരു തല്ലായിരിക്കും. മാരുതി മുതല്‍ ഫെരാരി വരെ. ബജാജ് മുതല്‍ ഡുക്കാട്ടി വരെ. എല്ലാ വമ്പന്മാരും ഇവിടെ വന്ന് കാവാത്ത് നടത്തുന്നു.

വലിപ്പച്ചെറുപ്പങ്ങളല്ല പ്രാധാന്യം നിര്‍ണയിക്കുന്നത്. എന്നുവെച്ചാല്‍, മമ്മൂട്ടി എത്ര വലുതായിട്ടും കാര്യമില്ല, സന്തോഷ് പണ്ഡിറ്റിനോളം പോരില്ല എന്നര്‍ത്ഥം! ഇക്കണ്ട കാലമത്രയും മലയാള സിനിമയില്‍ നിറഞ്ഞും കവിഞ്ഞും നിന്നിട്ടും ഈ സൂപ്പര്‍ താരങ്ങള്‍ക്കൊന്നും സാധിക്കാത്തത് മ്മടെ പണ്ഡിതന്‍ സാധിച്ചിരിക്കുന്നു. ഇതുതന്നെയാണ് ദില്ലി എക്സ്പോയിലും സംഭവിക്കുന്നത്. മറ്റ് ഓട്ടോ ഷോകളില്‍ നിന്ന് വ്യത്യസ്തമായി, ഏറ്റവും ചെലവ് കുറഞ്ഞതും ഇന്ധലാഭം തരുന്നതുമായ വണ്ടികള്‍ക്കാണ് ദില്ലി എക്സ്പോയില്‍ കൂടുതല്‍ എക്സ്പോഷര്‍ ലഭിക്കുക.

ബജാജ് അള്‍ട്രാ ചെറുകാര്‍

ബജാജിന്‍റെ പുതിയ അള്‍ട്രാ ചെറുകാര്‍ അഥവാ മ്മിണി ചെറിയ കാര്‍ ദില്ലി എക്സ്പോയില്‍ പ്രതീക്ഷിക്കാം. ഈ കാഴ്ച കാണാനാണ് ഇന്ത്യന്‍ കാര്‍ പ്രേമികള്‍ പ്രധാനമായും നോക്കി നില്‍ക്കുന്നത്.

റിനോ-നിസ്സാനും ബജാജും തമ്മില്‍ അള്‍ട്രാ ചെറുകാറിനായി കുറെക്കാലം മുന്‍പ് തന്നെ തുടങ്ങിയതാണ് കൂട്ടുകൃഷി. കണ്‍സെപ്റ്റ് വികസിപ്പിക്കാം എന്നേറ്റ ബജാജ് ഇടക്കാലത്ത് നിശ്ശബ്ദത പാലിക്കുകയുണ്ടായി. ഇത് കണ്ടുനിന്ന് മടുത്ത റിനോ സായിപ്പ് ബജാജിനെ തട്ടിവിളിച്ചു. എന്നിട്ടു പറഞ്ഞു: "ഞങ്ങള്‍ക്ക് വേണ്ടത് ഓട്ടോറിക്ഷയല്ല; നാല് ചക്രത്തിലോടുന്ന കാറാണ്" ഇതു കേട്ട് ഇളിഭ്യനായ ബജാജ് ഉടന്‍തന്നെ കാര്‍ കണ്‍സെപ്റ്റ് നിര്‍മിച്ചു എന്നാണ് ഐതിഹ്യം. അല്‍പം കൂടി കാത്തിരിക്കുക. പിന്നീടെന്ത് സംഭവിച്ചുവെന്ന് ദില്ലി ഷോയില്‍ കാണാം.

മാരുതി എര്‍റ്റിഗ

ദില്ലിയില്‍ നടക്കാനിരിക്കുന്ന മറ്റൊരു പ്രധാന സംഭവം മാരുതിയുടെ പുതിയ എം യു വിയായ എര്‍റ്റിഗയാണ്. പുതിയ സെഗ്മെന്‍റിലേക്കുള്ള മാരുതിയുടെ കടന്നുവരവ് വിപണിയില്‍ വലിയ ആകാംക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്. ടൊയോട്ട ഇന്നോവയാണ് മാരുതി എര്‍റ്റിഗയുടെ അടുത്ത എതിരാളി. ഏക എതിരാളി എന്നു പറഞ്ഞാലും തെറ്റൊന്നുമില്ല. ആര്യ ക്രോസ്സോവറാണ് ഇന്നോവയ്ക്ക് ഇപ്പോളുള്ള എതിര്‍കക്ഷി. 'പോര' എന്നേ പറയാനുള്ളൂ.

ഹ്യൂണ്ടായ് ഇയോണിന്‍റെയും ഐ10-ന്‍റെയും എല്‍പിജി പതിപ്പാണ് ദില്ലി എക്സ്പോയില്‍ കാണാവുന്ന മറ്റൊരാള്‍. നിലവില്‍ പെട്രോള്‍ പതിപ്പ് മാത്രമാണ് ഇയോണിനുള്ളത്. അത് മതിയോ? പോര! ഡീസല്‍ കൂടി വേണം. ഹ്യൂണ്ടായിയുടെ ഡീസല്‍ പ്ലാന്‍റ് ഇപ്പവരും ഇപ്പവരും എന്ന് പറഞ്ഞ് പേടിപ്പിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. ഇയോണിന്‍റെ കാര്യത്തില്‍ പേടിപ്പീര് കൊണ്ട് കാര്യമില്ല. മൂര്‍ത്തമായ പരിഹാരം കണ്ടില്ലെങ്കില്‍ പണി പാളും. അതെ, ചെലവ് കുറഞ്ഞ ഇന്ധനത്തിനുള്ള പദ്ധതിയാണ് ഇയോണ്‍ - ഐ10 എല്‍പിജി പതിപ്പുകള്‍.

ഗുജറാത്തില്‍ പൂഷോ വന്നിറങ്ങിക്കഴിഞ്ഞു. പ്ലാന്‍റ് പണികള്‍ പുരോഗമിക്കുകയാണ്. മുകളില്‍ നിന്ന് താഴേക്ക് എന്നാണ് പൂഷോയുടെ സിദ്ധാന്തം. ആദ്യം ആഡംബരക്കാര്‍, പിന്നീട് ചെറുകാര്‍ എന്ന്. പൂഷോയുടെ ഏതെങ്കിലും ആഡംബരക്കാര്‍ ദില്ലിയില്‍ കാണാമെന്ന് പ്രതീക്ഷിക്കുന്നു.

ഇക്കോസ്പോര്‍ട് എസ് യു വി

ഫോര്‍ഡ് മോട്ടോഴ്സിന്‍റെ ഇക്കോസ്പോര്‍ട് എസ് യു വി ദില്ലി എക്സ്പോയില്‍ വന്നിറങ്ങും. പുതിയ ഫിയസ്റ്റയുടെ പ്ലാറ്റ്ഫോമിലാണ് ഇക്കോസ്പോര്‍ട് വരിക. 7 ലക്ഷത്തിനും 9 ലക്ഷത്തിനും ഇടയ്ക്കാണ് ഇക്കോസ്പോര്‍ടിന്‍റെ വിലനിലവാരം പ്രതീക്ഷിക്കപ്പെടുന്നത്.

യമഹയുടെ സ്കൂട്ടര്‍ സെഗ്മെന്‍റിലേക്കുള്ള പ്രവേശം ഈ എക്സ്പോയില്‍ നടക്കും. ബജാജിന്‍റെ കെടിഎം റേ‍ഞ്ചേ വാഹനങ്ങളും ഇവിടെ കാണാം. മഹീന്ദ്രയുടെ പുതിയ മോട്ടോര്‍സൈക്കിളും പ്രതീക്ഷിക്കപ്പെടുന്നു.

നാനോ

ടാറ്റ നാനോയുടെ പുതുക്കിയ മുഖം ദില്ലി എക്സ്പോയില്‍ ഉണ്ടായിരിക്കും. പോഷെ, ഫെരാരി, ആസ്റ്റണ്‍ മാര്‍ടിന്‍, ബുഗാട്ടി, മസെരാട്ടി, റോള്‍സ് റോയ്സ് എന്നീ ആഡംബരങ്ങളും എക്സ്പോയില്‍ അണിനിരക്കും.

ദില്ലി എക്സ്പോയില്‍ 55 ലോഞ്ചുകള്‍

More from DriveSpark

Article Published On: Sunday, November 20, 2011, 12:23 [IST]
English summary
The 2012 Delhi Auto Expo will be a huge affair for several carmakers. India's only premier car show has always attracted carmakers from across the globe but next year's event has gained more importance.
കൂടുതല്‍... #auto show #ഓട്ടോ ഷോ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X