ദില്ലി ഷോയില്‍ ഉറപ്പായും കാണാം

കാര്യങ്ങള്‍ക്ക് ഏതാണ്ട് വ്യക്തത കൈവന്നിരിക്കുകയാണ്. ഹാച്ച്ബാക്കുകളും സെഡാനുകളും എസ് യു വികളും എം യു വികളുമെല്ലാം പതിനൊന്നാമത് ദില്ലി എക്സ്പോയില്‍ അണിനിരക്കും. ഇതിനൊപ്പം നിരവധി ബൈക്ക് നിര്‍മാതാക്കളും തങ്ങളുടെ മോഡലുകള്‍ പരിചയപ്പെടുത്തും.
മാരുതി എര്‍റ്റിഗയാണ് ഈ എക്സ്പോയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഒരു താരം. മാരുതി സുസുക്കിയുടെ ഇന്ത്യന്‍ ഭാഗധേയത്തെ മാറ്റിമറിക്കാന്‍ ഈ എം യു വിക്ക് സാധിക്കുമെന്നാണ് നിരീക്ഷണം. ചെറുകാര്‍ സാങ്കേതികതയില്‍ സുസുക്കിക്ക് വിപണിയില്‍ ലഭിക്കുന്ന അതേ ബഹുമാനം വലിയ കാറുകളുടെ കാര്യത്തില്‍ ലഭിക്കണമെന്നില്ല. ടൊയോട്ട ഇന്നോവയെന്ന് പകരക്കാരനില്ലാത്ത പോരാളിക്കെതിരെയാണ് എര്‍റ്റിഗ വരുന്നത്. ഇന്നോവയെപ്പോലൊരു പോരാളിയോടേല്‍ക്കാന്‍ എന്തുകൊണ്ടും യോഗ്യത മാരുതി എന്ന ബ്രാന്‍ഡിനുണ്ട്. എര്‍റ്റിഗ ആ പ്രതീക്ഷകളെ എങ്ങനെ ഏറ്റെടുക്കും എന്നത് കണ്ടുതന്നെ അറിയണം.
ആറ് ലക്ഷത്തിനും ഒന്‍പത് ലക്ഷത്തിനും ഇടയിലായി എര്‍റ്റിഗ വില കാണുമെന്നാണ് പ്രതീക്ഷിക്കാം.മാരുതിയുടെ ആദ്യത്തെ എം യു വിയായ വേഴ്സയുടെ പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് എര്‍റ്റിഗയെ നിര്‍മിച്ചെടുത്തിരിക്കുന്നത്.
മൂന്ന് മിനിയും ഒരു ബീറ്റിലും


Click it and Unblock the Notifications








