ഇക്കോസ്പോര്‍ട് എന്നൊരുത്തന്‍ സൊനാറ്റ എന്നൊരുത്തി

ഫിയസ്റ്റയുടെ സവിശേഷതകളില്‍ പലതും ഇക്കോസ്പോര്‍ട് കടംകൊള്ളുമെങ്കിലും തികച്ചും വ്യതിരിക്തമായ ഒരു വ്യക്തിത്വം ഈ വാഹനത്തിന് ഉറപ്പിക്കാം. നാല് മീറ്ററില്‍ താഴെ ഇടംപിടിക്കുന്ന എസ് യു വികള്‍ വിപണിയില്‍ കുറവാണ്. ഈ സെഗ്മെന്‍റില്‍ മത്സരം വര്‍ധിപ്പിക്കുവാന്‍ ഇക്കോസ്പോര്‍ടിന്‍റെ വരവ് കാരണമാകും. വിലനിലവാരം 14 ലക്ഷത്തിന്‍റെ പരിസരമാണ്. ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് ആദ്യം സൊനാറ്റ വിപണിയിലെത്തുക. സബ് കോംപാക്ട് കാറുകള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള എന്‍ജിന്‍ ശേഷി (1.2 ലിറ്റര്‍)പരിധിക്കകത്തുള്ള ഒരു പെട്രോള്‍ എന്‍ജിന്‍ തപ്പി നടക്കുകയാണ് ഫോര്‍ഡ് ഇപ്പോള്‍. ഇത് ലഭ്യമാകുന്ന മുറയ്ക്ക് ഇക്കോസ്പോര്‍ട് പെട്രോള്‍ പതിപ്പും വിപണിയിലെത്തും.
ഹ്യൂണ്ടായ് സൊനാറ്റയുടെ പുതിയ പതിപ്പാണ് മറ്റൊരുത്തി. എക്സ്റ്റീരിയര്‍ ഡിസൈനില്‍ ഹ്യൂണ്ടായിയുടെ ഫ്ലൂയിഡിക് സവിശേഷതകള്‍ പുതിയ പതിപ്പ് ഉള്‍ക്കൊണ്ടിരിക്കുന്നു എന്നതാണ് വിശേഷം. 2.4 ലിറ്ററിന്‍റെ എന്‍ജിനോടു കൂടി വരുന്ന ഈ വാഹനം 20 ലക്ഷത്തിന്‍റെ പരിസരത്തില്‍ വില കാണും.


Click it and Unblock the Notifications








