സാങ്‍യോങ് റക്സ്റ്റണ്‍ ദില്ലിയില്‍

Ssangyong Rexton
മഹീന്ദ്രയുടെ എക്സ് യു വി 500 എന്ന എസ് യു വിയുടെ ഡി എന്‍ എ പരിശോധന നടത്തിയാല്‍ പിതൃത്വം എവിടെയിരിക്കും? ഇന്ത്യന്‍ ഒറിജിന്‍ എന്ന വാദത്തില്‍ തന്നെ മഹീന്ദ്ര ഉറച്ചുനില്‍ക്കും. ലോകവിപണിക്കു വേണ്ടി മഹീന്ദ്ര തയ്യാറാക്കിയ തനത് സൃഷ്ടി എന്നാണ് വാദം. എന്നാല്‍ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള സാംങ്‍യോങ് എന്ന കൊറിയക്കാരന്‍റെ നേര്‍ക്കാണ് സംശയത്തിന്‍റെ വിരലുകള്‍ ചൂണ്ടുന്നത്. വളരെ കുറച്ചു കാലമേ ആയിട്ടുള്ളൂ മഹീന്ദ്രയും സാങ്‍യോങ്ങും ബാന്ധവത്തിലായിട്ട് എന്നാണ് മഹീന്ദ്രയുടെ വാദം. എക്സ് യു വിക്കു വേണ്ടിയുള്ള ഗവേഷണം തുടങ്ങിയത് നാലഞ്ചു വര്‍ഷം മുന്‍പാണ്. ഇതു തന്നെയാണ് നമുക്കും ചോദിക്കാനുള്ളത്. സ്വയംഗവേഷണം അഞ്ചല്ല പത്ത് വര്‍ഷം നടത്തിയിട്ടെന്തു കാര്യം? കൂട്ടുകൃഷിയില്‍ പത്തുമാസം കൊണ്ട് കാര്യം നടന്നല്ലോ! എന്നാലും എന്‍റെ മഹീന്ദ്രേ....!!!

ഇത്രടം വരെ പറഞ്ഞുകൊണ്ടെത്തിച്ചത് മഹീന്ദ്ര സാങ്‍യോങ്ങിന്‍റെ പുതിയ എസ് യു വി ദില്ലി എക്സ്പോയില്‍ അവതരിച്ചത് വിശദീകരിക്കാനാണ്. സാങ്‍യോങ് റക്സ്റ്റണ്‍, സാങ്‍യോങ് കൊറന്‍ഡോ എന്നീ എസ് യു വി മോ‍ഡലുകള്‍ക്കൊപ്പം സാങ്‍യോങ് എക്സ്ഐവി-1 എന്ന കണ്‍സെപ്റ്റ് കൂടി ദില്ലി എക്സ്പോയില്‍ അവതരിപ്പിക്കപ്പെട്ടു. കുറ്റം പറയരുതല്ലോ, എക്സ് ഐ വിയെക്കണ്ടാല്‍ എക്സ് യു വിയെ പകര്‍ത്തു വെച്ച പോലുണ്ട്. ആ കണ്ണ്...ആ മൂക്ക്...!

ഒരു ഓഫ് റോഡറിന്‍റെയും ആഡംബര എസ് യു വിയുടെയും സവിശേഷതകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട് റക്സ്റ്റണ്‍ എസ് യു വിയില്‍ എന്നു കാണാം. എന്തിനും തയ്യാറെന്ന ഒരു ഭാവം മുഖത്തിന്‍റെ ഡിസൈന്‍ വിളിച്ചുപറയുന്നു. ഗ്രില്‍ ഡിസൈനും ഹെഡ്‍ലാമ്പ് ആകൃതിയുമെല്ലാം ഒരു ചുള്ളന്‍ ഫീല്‍ നല്‍കുന്നതാണ്.

അതിശക്തമായ ഹൃദയബലമുള്ളവയാണ് സാങ്‍യോങ് വാഹനങ്ങള്‍. റക്സ്റ്റണും ഇതിന് അപവാദമല്ല. സവിശേഷമായ ആള്‍ വീല്‍ ഡ്രൈവ് സംവിധാനം ശക്തവും സ്ഥിരതയാര്‍ന്നതുമായ പ്രകടനം ഉറപ്പ് നല്‍കുന്നു. ടയറുകളിലേക്ക് ടോര്‍ക്കിന്‍റെ കൃത്യവും സന്തുലിതവുമായ വിതരണം ഉറപ്പു വരുത്തുന്നതാണ് ഈ മികച്ച ആള്‍ വീല്‍ ഡ്രൈവ് സംവിധാനം.

2012 പകുതിയോടെ യൂറോ 5 കരിമ്പുകച്ചട്ടംങ്ങള്‍ പാലിക്കുന്ന 2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ റക്സ്റ്റണ്‍ പേറിത്തുടങ്ങും.

More from DriveSpark

Article Published On: Saturday, January 14, 2012, 10:35 [IST]
English summary
Mahindra and Mahindra unveiled SsangYong Vehicles at the Delhi Auto Expo 2012.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X