എന്നാലും എന്‍റെ മഹീന്ദ്രേ...!

എക്സ് ഐ വി വണ്‍ ഒരു വരും തലമുറ ക്രോസ്സോവര്‍ കണ്‍സെപ്റ്റാണെന്ന് സാങ്‍യോങ് അറിയിക്കുന്നു. (ക്രോസ്സോവര്‍ എന്തെന്നതിന് ഒരു ലളിത വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നു. ഒരു എസ് യു വിയുടെ കരുത്തും സെഡാന്‍ കാറിന്‍റെ കംഫര്‍ട്ടും ഒത്തുചേര്‍ന്നാല്‍ ക്രോസ്സോവറായി എന്നു പറയാം. ഈ വിശദീകരണത്തില്‍ തൃപ്തി പോരാത്തവര്‍ക്ക് ഏതെങ്കിലും ഓട്ടോമൊബൈല്‍ എന്‍ജിനീയറെ സമീപിക്കാവുന്നതാണ് :) ഒരു ഫാമിലി കാര്‍ എന്നതാണ് ഈ കണ്‍സെപ്റ്റിനു പിന്നിലുള്ള ഫിലോസഫി. മൊബിലിറ്റി, അഫോര്‍ബിലിറ്റി തുടങ്ങിയ അര്‍ബന്‍ മന്ത്രങ്ങള്‍ ഈ വാഹനം ഏറ്റുചൊല്ലുന്നു.
മൊബൈല്‍ ഡിവൈസ് ഉപയോഗിച്ച് കാറുമായി സംവാദം സാധ്യമാക്കുന്നുണ്ട് ഈ കണ്‍സെപ്റ്റ്. മൊബൈല്‍ ഉപയോഗിച്ചു തന്നെ കാറിലെ ഓഡിയോ സിസ്റ്റം, ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ, ഓണ്‍ലൈന്‍ ആശയവിനിമയം തുടങ്ങിയവ നിയന്ത്രിക്കാം.
ദില്ലി എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച മറ്റൊരു വാഹനം സാങ്‍യോങ് കൊറാന്‍ഡോ ആണ്. ഇത് ഒരു ഇലക്ട്രിക് എസ് യു വി ആകുന്നു.
ആദ്യതാളില്‍
സാങ്‍യോങ് റക്സ്റ്റണ്‍ ദില്ലിയില്‍


Click it and Unblock the Notifications








