"ഹൂ കില്‍ഡ് ദി ഇലക്ട്രിക് കാര്‍?"

Who Killed the Electric Car?
കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അവസാന ദശകത്തില്‍ അമേരിക്കയില്‍ നടന്ന ഒരു കൂട്ടക്കൊലയുടെ കഥ പറയുന്ന ഡോക്യുമെന്‍ററി ചിത്രമാണ് "ഹൂ കില്‍ഡ് ദി ഇലക്ട്രിക് കാര്‍?" ഇലക്ട്രിക് കാറിനെ ആരാണ് കൊന്നത്? കൂട്ടക്കൊലയുടെ കഥ വെറു പറഞ്ഞു പോകുകയല്ല ചിത്രം ചെയ്യുന്നത്. ദൂരവ്യാപകവും ലോക വ്യാപകവുമായ പ്രത്യാഘാതങ്ങളുണ്ടാക്കിയ ഈ കൂട്ടക്കൊലയുടെ കാരണങ്ങളിലേക്കും അതിന്‍റെ രാഷ്ട്രീയ വിവക്ഷകളിലേക്കും ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ ശ്രമിക്കുന്നുണ്ട് ചിത്രം. 2006ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ലോകമെമ്പാടുമുള്ള വാഹനപ്രേമികളുടെയും പരിസ്ഥിതിവാദികളുടെയും സജീവ ശ്രദ്ധ പിടിച്ചുപറ്റി. ക്രിസ് പെയ്ന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഇലക്ട്രിക് കാറുകളുടെ രംഗപ്രവേശം തടയുന്നതിനായി അമേരിക്കയിലെ ഓട്ടോമൊബൈല്‍ ലോബികളും എണ്ണക്കമ്പനികളും ബാറ്ററിക്കമ്പനികളും അമേരിക്കന്‍ ഭരണകൂടവും നടത്തിയ ഗൂഢാലോചനയും അതേത്തുടര്‍ന്ന് ഇലക്ട്രിക് വാഹനങ്ങളുടെ മുന്നേറ്റത്തില്‍ ലോകമെമ്പാടുമുണ്ടായ പിന്‍വലിച്ചിലും ക്രിസ് പെയ്നിന്‍റെ ഡോക്യുമെന്‍ററി വെളിച്ചത്തു കൊണ്ടു വരുന്നു.

1990കളുടെ മധ്യത്തിലാണ് ഡോക്യുമെന്‍ററിയില്‍ വിവരിക്കുന്ന കൂട്ടക്കൊലപാതകം അരങ്ങേറുന്നത്. കാലിഫോര്‍ണിയ സംസ്ഥാനത്തിലെ എയര്‍ റിസോഴ്സസ് ബോര്‍ഡ് പാസ്സാക്കിയ സീറോ എമിഷന്‍സ് മാന്‍ഡേറ്റ് എന്ന ഉത്തരവിനെത്തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. ഈ ഉത്തരവ് പ്രകാരം കാലിഫോര്‍ണിയ സംസ്ഥാനത്തില്‍ ഗാസോലിന്‍ (പെട്രോളിന് അമേരിക്കക്കാര്‍ പറയുന്നത്) വാഹനങ്ങള്‍ വില്‍ക്കണമെങ്കില്‍ വാഹനക്കമ്പനികള്‍ ഒരു നിശ്ചിത അളവില്‍ ഇലക്ട്രിക് വാഹനങ്ങളും നിരത്തിലിറക്കണമെന്ന് നിര്‍ബന്ധം വന്നും. ഇതോടെ അമേരിക്കയിലെ ജനറല്‍ മോട്ടോഴ്സ്, ടൊയോട്ട, ഹോണ്ട, ഫോര്‍ഡ്, നിസ്സാന്‍, ക്രിസ്‍ലര്‍ തുടങ്ങിയ പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനികള്‍ ഇലക്ട്രിക് കാറുകള്‍ നിരത്തിലിറക്കാന്‍ തുടങ്ങി. ഇതില്‍ പ്രധാനമായും ശ്രദ്ധിക്കപ്പെട്ടത് ജനറല്‍ മോട്ടോഴ്സിന്‍റെ ഇവി1 കണ്‍സെപ്റ്റായിരുന്നു. ആഗോള താപനം, വായുമലിനീകരണം, എണ്ണയ്ക്കുവേണ്ടിയുള്ള ആശ്രിതത്വം തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള ഒറ്റമൂലിയായി ഈ നടപടിയെ കണ്ട അമേരിക്കന്‍ ബുദ്ധിജീവികള്‍ ഇലക്ട്രിക് കാര്‍ തീട്ടൂരത്തെ സ്വാഗതം ചെയ്തു. എന്നാല്‍ പിന്നീടെന്താണ് സംഭവിച്ചത്?


എണ്ണലോബികളും ബുഷ് സര്‍ക്കാരും

More from DriveSpark

Article Published On: Monday, January 16, 2012, 13:57 [IST]
English summary
Who Killed the Electric Car? is a documentary film directed by Chris Paine which explore the causes of the mass destruction of electric cars specifically the General Motors EV1 in mid 90s.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X