എണ്ണലോബികളും ബുഷ് സര്‍ക്കാരും

Who Killed the Electric Car?
ബുദ്ധിജീവികളുടെയും ജനങ്ങളുടെയും പിന്തുണയുണ്ടായിട്ടും അമേരിക്കയില്‍ ഇലക്ട്രിക് കാറുകള്‍ക്ക് അധികകാലം ജീവിതമുണ്ടായില്ല. വിവരണാതീതമായ സമ്മര്‍ദ്ദങ്ങളാണ് കാലിഫോര്‍ണിയ എയര്‍ റിസോഴ്സസ് ബോര്‍ഡിന് മേല്‍ പിന്നീടുണ്ടായത്. തീട്ടൂരം പിന്‍‍വലിക്കുവാന്‍ അന്നത്തെ ബുഷ് ഭരണകൂടവും കാലിഫോര്‍മിയ സംസ്ഥാന സര്‍ക്കാരും ഓയില്‍ക്കമ്പനികള്‍, ഓട്ടോമൊബൈല്‍ കമ്പനികള്‍, ബാറ്ററിക്കമ്പനികള്‍ തുടങ്ങിയവയുടെ അന്തര്‍ദ്ദേശീയ ലോബികളുമായി ചേര്‍ന്ന് സമ്മര്‍ദ്ദം തുടങ്ങി. ഇതിനകം 5000-ത്തോളം ഇലക്ട്രിക് വാഹനങ്ങള്‍ വിവിധ കമ്പനികളില്‍ നിന്ന് നിരത്തില്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു. നഗരത്തിലെ വാടകക്കാറുകളായി അവ ഓടിത്തുടങ്ങുകയും ചെയ്തിരുന്നു. ഇവയെല്ലാം പിന്‍വലിക്കുവാനുള്ള തീരുമാനമാണ് പിന്നീടുണ്ടായത്.

കാബ് ഡ്രൈവര്‍മാരില്‍ നിന്ന് അക്ഷരാര്‍ത്ഥത്തില്‍ തട്ടിപ്പറിച്ചെടുക്കുകയായിരുന്നു വാഹനങ്ങള്‍. ഇതിനെതിരെ സാമൂഹ്യ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങി. കാറുകള്‍ തകര്‍ക്കുവാനായി കാരിയറുകളില്‍ ബലോ പ്രയോഗിച്ച് കയറ്റുന്നതിനെ ചെറുക്കാന്‍ സിനിമാനടന്മാരും നടിമാരും രംഗത്തിറങ്ങി. അലക്സാണ്‍ഡ്ര പോള്‍, കൊലെറ്റെ ഡിവൈന്‍ എന്നീ നടിമാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു.

ഓട്ടോ കമ്പനികള്‍ തിരിച്ചുനല്‍കാമെന്നു പറഞ്ഞ ലീസ് തുക കാബ് ഡ്രൈവര്‍മാര്‍ക്ക് പിന്നീട് ലഭിച്ചില്ല. കാറുകള്‍ ഭൂരിഭാഗവും നശിപ്പിക്കുകയാണുണ്ടായത്. ശേഷിച്ചവ സര്‍വകലാശാലകള്‍ക്കും മ്യൂസിയങ്ങള്‍ക്കും സംഭാവനയായി നല്‍കി.

എണ്ണക്കമ്പനികള്‍ പ്രചണ്ഡമായ പ്രചാരണമാണ് ഇലക്ട്രിക് കാറുകള്‍ക്കെതിരെ നടത്തിയത്. കാലിഫോര്‍ണിയ എഗൈന്‍സ്റ്റ് യൂട്ടിലിറ്റി അബ്യൂസ് എന്ന പേരില്‍ അവര്‍ മൊബൈല്‍ സര്‍വീസ് കമ്പനികളുമായി ചേര്‍ന്ന് കാംപെയ്ന്‍ സംഘടിപ്പിച്ചു. കാംപെയ്നിനു പിന്നില്‍ എണ്ണക്കമ്പനികളാണെന്ന് മറച്ചു പിടിച്ചായിരുന്നു പ്രചാരണം നടത്തിയത്.

ഇലക്ട്രിക് കാറുകള്‍ രംഗം പിടിച്ചടക്കിയാല്‍ തങ്ങളുടെ ബിസിനസ് സാമ്രാജ്യം തകര്‍ന്നടിയും എന്നത് തന്നെയായിരുന്നു എണ്ണക്കമ്പനികളെ ഈ പ്രചാരണത്തിന് പ്രേരിപ്പിച്ചത്.

ഇന്ത്യയിലെ ഹൈബ്രിഡ് സാധ്യത

More from DriveSpark

Article Published On: Monday, January 16, 2012, 13:52 [IST]
English summary
Who Killed the Electric Car? is a documentary film directed by Chris Paine which explore the causes of the mass destruction of electric cars specifically the General Motors EV1 in mid 90s.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X