ഇന്ത്യയിലെ ഹൈബ്രിഡ് സാധ്യത

മറ്റൊരു പ്രശ്നം ഇലക്ട്രിക് കാറുകള്‍ വികസിപ്പെട്ടുക്കാന്‍ വേണ്ടുന്ന സമയമായിരുന്നു. ഇലക്ട്രിക് കാറുകള്‍ ഒരു വിപ്ലവമായി പെട്ടെന്ന് ഉയര്‍ന്നു വരുന്നത് കാര്‍ കമ്പനികളെ പ്രയാസത്തിലാക്കും. ഇലക്ട്രിക് കാറുകള്‍ വികസിപ്പിച്ചെടുക്കുക എന്ന ശ്രമകരമായ ദൗത്യം വളരെ പെട്ടെന്ന് ഏറ്റെടുക്കേണ്ടതായി വരും. ഭാവിയുടെ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിനേക്കാള്‍ കമ്പനികള്‍ക്ക് താല്‍പര്യം ലാഭം കൊയ്യുന്നതിലായുരുന്നുവെന്ന് ഡോക്യുമെന്‍റി ചൂണ്ടിക്കാട്ടുന്നു.
ഇനി ഇന്ത്യയുടെ കാര്യത്തിലേക്ക് വരാം. കാര്‍ വിപണി അസാധാരണമായ വളര്‍ച്ചയാണ് പ്രകടിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഡീസല്‍ കാറുകള്‍ക്കാണ് ഇന്ന് ഏറ്റവുമധികം ഡിമാന്‍റുള്ളത്. കാറുകള്‍ പെരുകുന്നതു മൂലമുള്ള മലിനീകരണപ്രശ്നങ്ങള്‍ ഏറ്റവമധികം നേരിടുന്ന രാഷ്ട്രങ്ങളില്‍ ഒന്നാണ് ഇന്ത്യ ഇന്ന്. ബദല്‍ ഇന്ധനങ്ങള്‍ ഏറ്റവുമധികം ആവശ്യമായിട്ടുള്ള പ്രദേശങ്ങളില്‍ ഒന്നാണ് നമ്മുടെ രാജ്യം.
ഇന്ത്യയില്‍ എണ്ണക്കമ്പനികള്‍ സര്‍ക്കാര്‍ ഉടമയിലുള്ളവയാണ്. സര്‍ക്കാരിന് ഹൈബ്രിഡുകള്‍ക്കു വേണ്ടി ശക്തമായ നിലപാടെടുക്കാന്‍ പ്രത്യക്ഷത്തില്‍ പ്രശ്നങ്ങളില്ലെന്നു കാണാം. പണം ചെലവഴിച്ച് എണ്ണ വാങ്ങി സബ്‍സിഡിയും മറ്റും കൊടുത്ത്, പ്രതിഷേധങ്ങള്‍ തിരിച്ചുവാങ്ങി ജനങ്ങള്‍ക്ക് എണ്ണയെത്തിക്കാനുള്ള നഷ്ടം കുറയ്ക്കുകയുമാവാം. എന്നാല്‍ ഇതില്‍ ഒതുങ്ങുന്നില്ല ലോബീയിംഗുകളുടെ അന്തര്‍നാടകങ്ങള്‍ എന്നത് കാണാതിരുന്നുകൂടാ.


Click it and Unblock the Notifications








