യന്തിരന്മാര്‍ കാര്‍ നിര്‍മിക്കുമ്പോള്‍

ഇന്ത്യയില്‍ ഏറ്റവുമധികം വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യവസായമാണ് ഓട്ടോമൊബൈല്‍ വ്യവസായം. വേഗത്തിലുള്ള ഈ വ്യവസായിക വളര്‍ച്ചയ്ക്കുവേണ്ടി ഏറ്റവുമധികം കെടുതിയനുഭവിക്കുന്നത് തൊഴിലാളികളാണെന്ന് പറയേണ്ടി വരും. ഇതിനുള്ള പ്രത്യക്ഷ ഉദാഹരണങ്ങളാണ് നിരവധി കാര്‍ പ്ലാന്‍റുകളില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ തൊഴില്‍ ചൂഷണങ്ങളും അതെത്തുടര്‍ന്നുണ്ടാകുന്ന സമരങ്ങളും. മാരുതി സുസുക്കിയുടെ മനെസര്‍ പ്ലാന്‍റില്‍ നടന്ന സമരമാണ് ഇതില്‍ ഏറ്റവുമേറെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഹ്യൂണ്ടായ്, ബോഷ്, ജനറല്‍ മോട്ടോഴ്സ് തുടങ്ങിയ കമ്പനികളുടെ പ്ലാന്‍റുകളും തൊഴിലാളി സമരങ്ങള്‍ മൂലം സ്തംഭിക്കുകയുണ്ടായി.
തൊഴിലാളികള്‍ക്കു പകരം റോബോട്ടുകളെ ഉപയോഗിക്കുക എന്ന മാര്‍ഗ്ഗമാണ് കാര്‍ കമ്പനികള്‍ ഇപ്പോള്‍ അവലംബിക്കുന്നത്. ചെന്നൈയിലെ ശ്രീപെരുംപദൂരില്‍ ഹ്യൂണ്ടായ് പ്ലാന്‍റ് അതിവേഗം റോബോട്ട്‍വല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഓട്ടോവിപണിയുടെ ഒരു പരിച്ഛേദമാണ്. വ്യാവസായികമായ വളര്‍ച്ചയെ ഈ റോബോട്ട്‍വല്‍ക്കരണം സൂചിപ്പിക്കുമ്പോഴും ചൂഷണങ്ങളുടെ കഥകള്‍ അവയ്ക്കു പിന്നില്‍ ചീഞ്ഞുനാറുന്നു.


Click it and Unblock the Notifications