ഹ്യൂണ്ടായിയുടെ വളര്‍ച്ചയും റോബോട്ടുകളും

ഹോണ്ട സീല്‍ ഈ വഴിയില്‍ ഏറെ മുമ്പോട്ടുപോയിക്കഴിഞ്ഞു. ഏതാണ്ട് 55 ശതമാനം ജോലികളും ഓട്ടോമേറ്റഡാണ് ഹോണ്ടയില്‍. മാരുതി സുസുക്കിയുടെ മനെസര്‍ പ്ലാന്‍റ് ഇത്തരത്തില്‍ വലിയ തോതില്‍ റോബോട്ട് വല്‍ക്കരണം നടന്നുകൊണ്ടിരിക്കുന്ന പ്ലാന്‍റാണ്.
ഫോര്‍ഡ് ഇന്ത്യ പുറത്തിറക്കുന്ന ഫിഗോ ഹാച്ച്ബാക്കിന് ഡിമാന്‍റ് വര്‍ധിച്ചപ്പോള്‍ റോബോട്ടുകളെക്കൊണ്ടാണ് പരിഹാരം കണ്ടത്തിയത്. 90 റോബോട്ടുകളെയാണ് ഇതിനായി ഫോര്‍ഡ് പ്ലാന്‍റില്‍ സ്ഥാപിച്ചത്. റോബോട്ടുകളെ അസിസ്റ്റ് ചെയ്യാനുള്ള കുറച്ച് മനുഷ്യശേഷിയെ മാത്രമാണ് ഫിഗോയ്ക്കുവേണ്ടി ഫോര്‍ഡിന് വിലയ്ക്കെടുക്കേണ്ടി വന്നത്.


Click it and Unblock the Notifications








