അംബാസ്സഡര്‍ എന്തുകൊണ്ട് വളരുന്നില്ല?

Ambassador Car
ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് എന്തുകൊണ്ടാണിങ്ങനെ തണുത്തുറഞ്ഞു കിടക്കുന്നതെന്ന് ആരും ആലോചിച്ചുപോകും. വിപണിയില്‍ ഇവര്‍ക്കുള്ള ഇമേജ് ഇന്ന് ഇന്ത്യയില്‍ മറ്റാര്‍ക്കുമില്ല. ആര്‍ക്കെങ്കിലും എളുപ്പത്തില്‍ കയറിയിരിക്കാന്‍ സാധിക്കുന്ന ഒരിടത്തല്ല ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്‍റെ ഏക കാര്‍ ഉല്‍പന്നമായ അംബാസ്സഡര്‍ ഇരിപ്പുറപ്പിച്ചിട്ടുള്ളത്. എന്നിട്ടും മുമ്പോട്ടു പോകാന്‍ ഈ കമ്പനിക്ക് സാധിക്കാത്തതെന്ത്?

പലരും പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ കാര്‍ വിപണിയില്‍ മാറ്റങ്ങളുണ്ടായിത്തുടങ്ങിയ 80-കളില്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് സ്ഥിതി ചെയ്യുന്ന പശ്ചിമ ബംഗാള്‍ ചുവപ്പന്‍ മുദ്രാവാക്യങ്ങള്‍ക്ക് അടിപ്പെട്ടിരുന്നു. ഉല്‍പാദന മേഖലയ്ക്ക് വലിയ പ്രാധാന്യം കൊടുക്കാതെ സേവന മേഖലയെ പരിപാലിച്ച സര്‍ക്കാരിന്‍റെ നടപടികളാണ് അംബാസഡര്‍ മുരടിച്ചു പോയതിന് കാരണമെന്ന് ചിലര്‍ പറയുന്നു.

എന്നാല്‍ ഇതൊരു ന്യായമായി കണക്കാക്കാനാവില്ല. ഇന്ത്യയില്‍ എവിടെ നിന്നും കാറുകള്‍ നിര്‍മിക്കാമായിരുന്നു ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്. ഇതിനെല്ലാം ആവശ്യമായ കാഴ്ചപ്പാടും ധീരതയുമാണ് കമ്പനിക്ക് ഇല്ലാതെ പോകുന്നത് എന്നാണ് മനസ്സിലാക്കാനാവുന്നത്.

50-കളില്‍ വിപണിയിലിറങ്ങാന്‍ തുടങ്ങിയ അന്നുമുതലേ ഒരേ ഡിസൈനിലാണ് അംബാസ്സഡര്‍ ഓടുന്നത്. ഇതിന്‍റെ ഗുണങ്ങള്‍ ചിലര്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: ക്ലാസ്സിക് മുഖച്ഛായ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.ക്ലാസിക് ഡിസൈന്‍ പകരുന്ന അന്തസ്സിലും ആഭിജാത്യത്തിലും ഊന്നിയാണ് അംബാസ്സഡര്‍ ഇന്നും പ്രിയപ്പെട്ടതായി നിലനില്‍ക്കുന്നത്.

എന്നാല്‍ ഇതല്ലാതെയും മാര്‍ഗ്ഗങ്ങളുണ്ട് എന്നതിന് റോള്‍സ് റോയ്സിനെ ഒരു തെളിവായി കാണിക്കാം. റോള്‍സ് റോയ്സ് ഇന്നും അതിന്‍റെ ക്ലാസിക് ആഭിജാത്യം നിലനിര്‍ത്തുന്നത് പഴയ വിന്‍റേജ് സൗന്ദര്യം നിലനിര്‍ത്തിയിട്ടല്ല. തീമില്‍ മാറ്റം വരുത്താതെ ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്തുക എന്നതാണ് റോള്‍സ് റോയ്സിന്‍റെ ശൈലി. നീണ്ട ശരീരവും ഗ്രില്ലിന്‍റെ കുത്തനെയുള്ള വരകളും ലംബമായി മാത്രം നിലനിര്‍ത്തുന്ന ഡിസൈന്‍ സവിശേഷതകളുമൊക്കെയാണ് ഈ ബ്രിട്ടീഷ് കാറിന്‍റെ അടിസ്ഥാന തീം. എന്നാല്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വളരെ വിപ്ലവകരമായിത്തന്നെ ഉള്‍ക്കൊള്ളിക്കാന്‍ റോള്‍സ് റോയ്സിന് എന്നും സാധിച്ചിട്ടുണ്ട്.

യാത്രയുടെ സുഖമാണ് അംബാസ്സഡറിനെക്കുറിച്ച് എടുത്തു പറയേണ്ട കാര്യങ്ങളിലൊന്ന്. ഇക്കാര്യത്തില്‍ അംബാസ്സഡറിനൊപ്പം നില്‍ക്കാന്‍ ഇന്നും അധികം കാറുകളില്ല. ധാരാളം സ്ഥലസൗകര്യവും ഈ കാര്‍ പ്രദാനം ചെയ്യുന്നു.

ഇന്നും അതീവ വിശ്വസ്തതയാണ് അംബാസ്സഡര്‍ കാര്‍ പകരുന്നത്. ആക്സിഡന്‍റുകളില്‍ അപൂര്‍വമായി മാത്രം കാണുന്ന വാഹനമാണിത്. ആക്സിഡന്‍റില്‍ പെട്ടാല്‍ തന്നെയും യാത്രക്കാര്‍ സുരക്ഷിതരായിരിക്കും എന്നത് ഒരു മിത്തുപോലെ ഇന്ത്യന്‍ മനസ്സില്‍ പതിഞ്ഞിട്ടുണ്ട്.

More from DriveSpark

Article Published On: Friday, February 10, 2012, 16:10 [IST]
English summary
Speculations spiraling that Hindustan Motors will bring a compact model of their iconic model Ambassador in the end of 2012.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X