അംബാസ്സഡര്‍ ചെറുസെഡാന്‍ 2012ല്‍

അംബാസ്സഡര്‍ കാറിന് ഇന്നുള്ള അതേ ഉള്‍സൗകര്യങ്ങള്‍ നിലനിര്‍ത്തിയായിരിക്കും ചെറു അംബാസ്സഡര്‍ ഡിസൈന്‍ ചെയ്യുക. ബൂട്ട് സ്പേസില്‍ കുറവുവരുത്തുക എന്നതാണ് തന്ത്രം. ഇതോടെ കാറിന്‍റെ നീളം നാല് മീറ്ററിനകത്തേക്ക് ചുരുങ്ങും എന്നതാണ് നേട്ടം. ഇതുവഴി ലഭിക്കുന്ന നികുതിയിളവ് കാറിന്‍റെ സവിശേഷതകള്‍ കൂട്ടി കമ്പനിക്ക് ലാഭമാക്കുവാനോ കാര്‍ വിലയില്‍ കുറവു വരുത്തി വിപണിയില്‍ നേട്ടമുണ്ടാക്കുവാനോ ഉപയോഗിക്കാം.
നിലവില്‍ ഉപയോഗിച്ചു വരുന്ന ഇസുസുവിന്‍റെ 1.8 ലിറ്റര്‍ എന്‍ജിന്‍ പുതിയ കാറിന് ഉപയോഗിക്കാനാവില്ല. ഇന്ത്യന്‍ ചട്ടങ്ങള്‍ അനുസരിച്ച് നാല് മീറ്ററില്‍ താഴെ നീലം വരുന്ന കാറിന്‍റെ എന്‍ജിന്‍ ശേഷി 1.2 ലിറ്ററില്‍ കൂടാന്‍ പാടില്ല. ഇക്കാരണത്താല്‍ മുന്‍കാലങ്ങലില്‍ ഉപയോഗിച്ചു വന്നിരുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ മാറ്റം വരുത്തി ഉപയോഗിച്ചേക്കും.
ഈ വര്‍ഷത്തില്‍ തന്നെ കാര്‍ നിരത്തിലിറക്കാനാണ് പരിപാടി. മിക്കവാറും ഡിസംബറില്‍ ലോഞ്ച് നടക്കും എന്നറിയുന്നു.


Click it and Unblock the Notifications