മാരുതി വില്‍പന വിശകലനം

കയറ്റുമതിയില്‍ 14.7% ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്ന് മാരുതിയുടെ പത്രക്കുറിപ്പ് അറിയിച്ചു. 13,228 കാറുകളാണ് മാരുതി കയറ്റുമതി ചെയ്തത്.
മൊത്തം ആഭ്യന്തര വില്‍പന 110,424 യൂണിറ്റാണ്. ഇതും മാരുതിയുടെ മാസ വില്‍പനകളില്‍ റെക്കോര്‍ഡാണ്. അതെസമയം 2012-12 സാമ്പത്തിക വര്‍ഷത്തിന്‍റെ മൊത്തം കണക്കെടുപ്പില്‍ 10.80 ശതമാനത്തിന്‍റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2010-11ല്‍ മൊത്തം 1271005 കാറുകള്‍ വിറ്റഴിച്ചപ്പോള്‍ 2011-12ല്‍ 1133695 കാറുകള്‍ മാത്രമാണ് വിറ്റഴിച്ചത്. കയറ്റുമതിയില്‍ 7.9 ശതമാനത്തിന്‍റെ ഇടിവാണ് സംഭവിച്ചത്. പാസഞ്ചര്‍ കാറുകളുടെ വില്‍പനയില്‍ 11.5 ശതമാനമാണ് ഇടിവ്.
ആഭ്യന്തര വില്‍പനയില്‍ 11.16 ശതമാനത്തിന്‍റെ ഇടിവാണ് മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് സംഭവിച്ചിരിക്കുന്നത്. 11,32,739 കാറുകള്‍ വിറ്റഴിച്ചിരുന്നിടത്തു നിന്ന് 10,06,316 കാറുകളിലേക്ക് 2011-12 സാമ്പത്തിക വര്‍ഷം കൂപ്പുകുത്തി.
കയറ്റുമതിയുടെ വാര്‍ഷിക കണക്കെടുപ്പിലും ഇടിവ് കാണാവുന്നതാണ്. 2010-11ല്‍ 1,38,266 യൂണിറ്റ് കയറ്റുമതി ചെയ്തിടത്തു നിന്ന് 1,27,379 യൂണിറ്റിലേക്ക് 2011-12ല്‍ താഴ്ന്നു.


Click it and Unblock the Notifications








