പ്രണയം എന്ന യുദ്ധക്കുറ്റം

Love
പ്രണയം ഇന്ന് നമ്മുടെ നാട്ടില്‍ വലിയൊരു യുദ്ധക്കുറ്റമായി പരിഗണിക്കപ്പെടുന്നു. സമ്പത്ത്, 'ശരീരമാത്രമായ' കാമം എന്നിവയ്ക്ക് ആദ്യ സ്ഥാനം കൊടുക്കാതിരിക്കുന്നു എന്നതാണ് പ്രണയത്തിന്‍റെ വലിയൊരു പോരായ്മ. കാര്‍ വാങ്ങുമ്പോള്‍ സമ്പത്ത് ചെലവഴിക്കുന്നുവെങ്കിലും പിന്നീട് ആ കാറുമായി പ്രണയത്തിലാകുന്നവര്‍ക്ക് സമ്പത്ത് ഒരു വിഷയമല്ലാതായി മാറുന്നു. എത്ര വില കിട്ടിയാലും ആ കാര്‍ വില്‍ക്കാതെ സൂക്ഷിക്കുന്നു. ഈയിടെ അന്തരിച്ച പ്രശസ്ത നടന്‍ ദേവാനന്ദ് ഇത്തരമൊരു പ്രണയം ജീവിതാവസാനം വരെ കൊണ്ടു നടന്നു.

അമേരിക്കയിലെ കെല്ലി ബ്ലൂ ബുക്ക് നടത്തിയ സര്‍വ്വേയില്‍ പത്തു കാറുകളാണ് ഉള്‍ക്കൊള്ളിച്ചിരുന്നത്. പ്രണയത്തില്‍ വിദഗ്ധരായ ജൂറിയാണ് പത്തു കാറുകള്‍ തെരഞ്ഞെടുത്തത്. ഇവയില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി മുമ്പിലെത്തിയത് ഷെവര്‍ലെ കോര്‍വറ്റ് എന്ന വാഹനമാണ്. ജാഗ്വര്‍ എക്സ് കെ എന്ന കാറിന് രണ്ടാം സ്ഥാനം ലഭിച്ചു.

കാര്‍ ഒരു വ്യക്തിയുടെ ഒരു പ്രത്യേക കാലഘട്ടത്തെ തന്നെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് കെല്ലി ബ്ലൂ ബുക്ക് എഡിറ്റോറിയല്‍ ഡയറക്ടറായ ജാക്ക് ആര്‍ നെരാദ് ചൂണ്ടിക്കാട്ടുന്നത്. ലിസ്റ്റില്‍ ആദ്യ നാലില്‍ ഉള്‍പ്പെട്ട സ്മാര്‍ട്ട് ഫോര്‍റ്റുവിനെക്കുറിച്ച് നെരാദ് പറയുന്നത് നോക്കുക: "സ്മാര്‍ട്ട് ഡ്രൈവ് ചെയ്യുമ്പോള്‍ പ്രണയിയുമൊത്ത് ഒരു ദ്വീപില്‍ ചെലവഴിക്കുന്ന ഹണിമൂണ്‍ മൂഡിലേക്ക് നിങ്ങള്‍ എത്തിച്ചേരുന്നു", പോഷെ കായേന്‍, ടോയോട്ട പ്രയസ് തുടങ്ങിയ വാഹനങ്ങളും ലിസ്റ്റിലുണ്ടായിരുന്നു.

ഇന്ത്യയില്‍ ലഭ്യമായ കാറുകളില്‍ ഏറ്റവും റൊമാന്‍റിക് ആയ കാര്‍ ഏതാണ്? ഇത് സംബന്ധിച്ച് നടത്തിയ ഒരു അനൗദ്യോഗിക അന്വേഷണത്തില്‍ പലരില്‍ നിന്നായി പല ഉത്തരങ്ങള്‍ ലഭിക്കുകയുണ്ടായി. ആ ലിസ്റ്റില്‍ ഫോക്സ്‍വാഗണ്‍ ബീറ്റില്‍ ഉള്‍പ്പെട്ടിരുന്നു. സ്വിഫ്റ്റ് ഹാച്ച്ബാക്കാണ് നിരവധി പേരുടെ പ്രണയിനി. മാരുതി 800നെ പ്രണയിക്കുന്നവരെ പഴഞ്ചന്മാര്‍ എന്നു വിളിക്കരുത്. പുതിയ തലമുറയില്‍ പെട്ട പലരുടെയും ഇഷ്ടപ്രണയിനി പ്രീമിയര്‍ പദ്മിനി എന്ന അറു പഴഞ്ചത്തിയാണ്!

സ്കോഡ കാറുകള്‍ വളരെ റൊമാന്‍റിക് ആണെന്ന് നിരവധി പേര്‍ അഭിപ്രായപ്പെടുന്നു. ഇക്കാര്യത്തില്‍ ഈ ലേഖകനും അനുകൂല അഭിപ്രായമാണെന്ന് പറഞ്ഞുകൊള്ളട്ടെ. അലസമെന്നു തോന്നുന്ന വിധത്തില്‍ സാരി ചുറ്റി ശ്രദ്ധയോടെ നടന്നുവരുന്ന ഒരു കുലീനസുന്ദരിയെപ്പോലെയാണ് സ്കോഡ കാറുകള്‍. കലുങ്കില്‍ കാത്തിരിക്കുന്ന നമ്മള്‍ കൂതറകള്‍ അവള്‍ അടുത്തു വരുമ്പോള്‍ മുഖം താഴ്ത്തുന്നു.

More from DriveSpark

Article Published On: Wednesday, March 14, 2012, 19:37 [IST]
English summary
How to romance with your Cars? It is very difficult to convey the idea of loving a car. But the people who are romancing with their car have not consider it as a strange thing. Here depicts some romantic cars of India and the world.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X